റിയാദ്- കോഴിക്കോട് കക്കോടി പാലത്ത് മണ്ടോടി വീട്ടില്‍ ശഹീദ് (57) റിയാദ് അല്‍ ദരിയാ ഹോസ്പിറ്റലില്‍ നിര്യാതനായി. റിയാദില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ സദൂസില് കുടുംബസമേതം താമസിക്കുകയായിരുന്നു. പിതാവ് അദ്രുമാന് കുട്ടി. മാതാവ് ആയിഷ. ഭാര്യ ഫാസില ബീവി.
മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മകന് ഫായിസിനെ സഹായിക്കാന്‍ റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂര്‍, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂര്‍ക്കാട്, നജീബ് നെല്ലാംകണ്ടി, എന്നിവര്‍ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group