ഹായിൽ :- ഈ അടുത്ത കാലത്തായി പ്രവാസികൽക്കിടയിൽ ലഹരി ഉപയോഗവും വിതരണവും വ്യാപകമാകുന്നു എന്നും മലയാളികൽ ഉൽപ്പടെയുള്ള നിരവധി വിദേശികളാണ് ദിനംപ്രതി പിടിക്കപ്പെടുന്നത്. താൽക്കാലിക സുഖം തേടിയും പെട്ടന്ന് പണം സമ്പാതിക്കാനുമുള്ള വഴികൾ തേടിയുമാണ് പല പ്രവാസികളും ലഹരി ഉപയോഗത്തിൽ പെട്ട് പോകുന്നത്. ഈ അടുത്തു വരുന്ന വാർത്തകളിലെല്ലാം സൗദിയിലെ വിവിധ സ്ഥലങ്ങളിലെ ചെക്കിങ്ങുകളിൽ മയക്കുമരുന്നു കൈവശം വെച്ചതിനും, നിരോധിത ഗുളിയകൽ സുക്ഷിച്ചതിനും, വ്യാജ ലഹരി വസ്തുക്കൽ വിതരണം ചെയ്തതുൽപ്പടെയുളള കുറ്റക്രിത്യങ്ങൾക്ക് നിരവധിപേരെയാണ് പിടിക്കപ്പെടുന്നത്. ഹായിൽ പ്രവിശ്വയിൽ നിന്നുതന്നെ ഒരുപാട് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. മോഹന വാക്ദ്വാനങ്ങൾ നൽകി സാധാരണക്കാരായ പ്രവാസികളെ ചതിയിൽപ്പെടുത്തുന്ന സ്വർണ്ണകളളക്കടത്ത് സംഘത്തേയും കരുതിയിരിക്കണമെന്നും ജനകിയ സദസ്സ് ഓർമ്മപ്പെടുത്തി.
ഹായിൽ ഐസിഎഫ് സെൻട്രൽ വെൽഫെയർ സമിതിയുടെ നേത്രത്വത്തിൽ സംഘടിപ്പിച്ച പരിപാടി ഇസ്മായിൽ സഅദി പാറപ്പള്ളി പ്രാർത്ഥന നിർവ്വഹിച്ചു, മദീന പ്രവിൻസ് പ്രതിനിധി അബ്ദുൽ ഹമീദ് സഖാഫി കാടാച്ചിറ ഉൽഘാടനം ചെയ്തു. സെൻട്രൽ പ്രസിഡൻന്റ് ബഷീർ സഅദി കിന്നിംഗാർ അദ്ധ്യക്ഷത വഹിച്ച പരിപാടി അഫ്സൽ കായംകുളം ആമുഖ പ്രഭാഷണം നടത്തി ലഹരി വിരുദ്ധ കാംമ്പയിന്റെ ഭാഗമായി ലഘുലേഖ വിതരണം, റും സന്ദർശനം, ബോധവൽക്കരണ ക്ലാസുകൾ, തുടങ്ങിയ പദ്ധതികൽ ഐ സി എഫ് നേത്രത്വത്തിൽ നടക്കുമെന്ന് ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു.
മുനീർ സഖാഫി വെണ്ണക്കോട് മുഖ്യപ്രഭാഷണം നടത്തിയ ജനകീയ സഭയിൽ ഇടപെടൽ നടത്തികൊണ്ട് ഹായിൽ സാമുഹിക, സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരായ ചാൻസ അബ്ദുൽ റഹ്മാൻ എംബസി കോർഡിനേറ്റർ , സീദ്ധീഖ് ശൈഖ് പാസ്പോർട്ട് ഓഫിസ്, ഖൈദർ അലി പാലക്കാട് ഒ ഐ സി സി, മനോജ് സിറ്റി ഫ്ലവർ, റോയ് തോമസ് യെസ് ഇന്ത്യ, അജ്മൽ അൽ അബീർ, അബ്ദുൽ റഷീദ് ബെസ്റ്റ് വേ കൂട്ടായ്മ, ബഷീർ നെല്ലളം, യുനുസ് ആറളം, റഷിക്ക് വിളയൂർ തുടങ്ങിയവർ സംസാരിച്ചു. വെൽഫെയർ സമിതി അംഗങ്ങളായ നാഫൽ പറക്കുന്ന് സ്വാഗതവും ബാസിത്വ് മുക്കം നന്ദിയും പറഞ്ഞു.