മദീന- സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവ്വഹിക്കാനെത്തിയ മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി കാവുങ്ങൽ കരുമാനത്ത് സൈതലവി (63) മദീനയിൽ നിര്യാതനായി. ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശിക്കാനെത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ. ഫാത്തിമ. മക്കൾ. ഹനീഫ, ശംസുദ്ദീൻ, മുംതാസ്, സഫിയത്ത്.
മരുമക്കൾ. സിദ്ധീഖ് കൊളപ്പുറം, ഉസ്മാൻ ഒഴുകൂർ, സീനത്ത് മുണ്ടക്കുളം, നാജിയ വാഴക്കാട് നിയമനടപടിക്രമങ്ങൾക്ക് ശേഷം ബഖീഅയിൽ ഖബറടക്കും. നിയമസഹായങ്ങൾക്കായി മദീന കെ എം സി സി വെൽഫെയർ പ്രവർത്തകർ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group