കോട്ടയം – വെളിയന്നൂർ പുതുവേലി കാഞ്ഞിരമല ആരാധന മഠത്തിൽ ധ്യാനത്തിനായി എത്തിയ കന്യാസ്ത്രീ തൂങ്ങി. മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. കാഞ്ഞിരപ്പള്ളി കപ്പാട് കപ്പലുമാക്കീൽ വീട്ടിൽ പരേതനായ മാത്യുവിൻ്റെ മകൾ സിസ്റ്റർ ആൻമരിയ (51) യാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച്ച രാവിലെ പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിടിപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 8 നാണ് സിസ്റ്റർ ആൻമരിയ ധ്യാനത്തിനായി ആശ്രമത്തിൽ എത്തിയത്.
രാമപുരം എസ്എച്ച് ഒ, പാലാ ഡിവൈഎസ്പി, ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ധരുടെ സാന്നിധ്യത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അമ്മ: മേരി ഇലഞ്ഞി മണ്ണികുറ്റി കുടുംബാംഗം. സഹോദരങ്ങൾ: ലിജോ, കവിത, മായ
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group