ബുറൈദ – അല്‍ഖസീം പ്രവിശ്യയില്‍ പൊതുസ്ഥലത്തു വെച്ച് തര്‍ക്കത്തെ തുടര്‍ന്ന് സംഘട്ടനത്തിലേര്‍പ്പെട്ട ആറു പാക്കിസ്ഥാനികളെ അല്‍ഖസീം പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാവരും നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്നവരാണ്.
ഇവര്‍ സംഘട്ടനത്തിലേര്പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പാക്കിസ്ഥാനികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group