സകാക്ക – വിവാഹത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ പ്രതിശ്രുതവധു അടക്കം നാലംഗ കുടുംബം അല്‍ജൗഫ് പ്രവിശ്യയില്‍ പെട്ട ത്വബര്‍ജലില്‍ വാഹനാപകടത്തില്‍ മരിച്ചത് നാടിന്റെ വേദനയായി. വധുവിന്റെ പിതാവും മാതാവും സഹോദരനുമാണ് അപകടത്തില്‍ മരിച്ച മറ്റുള്ളവര്‍.
സൗദി പൗരന് ബസ്സാം അല്‍ശറാരി, ഭാര്യ അമാനി അല്‍ശറാരി, മകന് ബതാല്‍, മകള്‍ ഹംസ് എന്നിവരാണ് മരിച്ചത്. ഹംസിന്റെ വിവാഹം ഇന്ന് നടത്താന്‍ നിശ്ചയിച്ചതായിരുന്നു. ത്വബര്‍ജലിലെ ഈഫാ ഇസ്തിറാഹയില് വെച്ച് നടക്കുന്ന മകളുടെ വിവാഹാഘോഷത്തിലേക്ക് ബന്ധുക്കളെയും കൂട്ടുകാരികളെയും ക്ഷണിച്ച് അമാനി അല്‍ശറാരി അയച്ച ക്ഷണക്കത്ത് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പങ്കുവെച്ചു.
ത്വബര്‍ജലിലെ അല്‍ഈമാന്‍ ജുമാമസ്ജിദില്‍ ശനിയാഴ്ച മയ്യിത്ത് നമസ്കാരം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ത്വബര്ജലലില് ഖബറടക്കി.