Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, May 4
    Breaking:
    • നൂറാം ദിനത്തിന്റെ നിറവിൽ ജിദ്ദ ബഗ്ദാദിയ ഹൈപ്പർ അൽ വഫ; ഉപഭോക്താക്കൾക്കായി കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളും കലാപരിപാടികളും
    • ഇനി യുഡിഎഫ് ഭരിക്കും, പത്തുവർഷത്തെ ഇടതുകാലത്തിന് അന്ത്യം
    • അരനൂറ്റാണ്ടിന്റെ ചരിത്രം വഴിമാറുന്നു; ‘തമിഴക വെട്രി കഴകം’ ഭരണത്തിലേക്ക്, ഞെട്ടിച്ച് വിജയ്‌യുടെ രാഷ്ട്രീയ ഉദയം
    • മത്സരിച്ച 12 ഇടത്തും തോറ്റ് കേരള കോൺ​ഗ്രസ് (എം)
    • ​കഴക്കൂട്ടത്തും ബിജെപി; നിയമസഭയിലേക്ക് ഇത്തവണ മൂന്ന് എംഎൽഎമാർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    കോൺസുലേറ്റും ഒ.ഐ.സി.സി.യും തുണയായി; ദുരിതപർവ്വം താണ്ടി അവർ നാടണഞ്ഞു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/07/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: തിരുവനന്തപുരം സ്വദേശികളും മത്സ്യബന്ധന തൊഴിലാളികളുമായ നാലു മലയാളികൾ ദുരിത പർവ്വം കടന്ന് നാട്ടിലെത്തി. ജിദ്ദക്കടുത്ത അൽലൈസിലെ വസ്ക്കയിൽ മത്സ്യബന്ധന വിസയിൽ വന്നതായിരുന്നു ദുരിതത്തിലായ നാലംഗ സംഘം. ജിദ്ദ ഒ.ഐ.സി.സിയുടെ ഇടപെടലിനെ തുടർന്നാണ് ഇന്ത്യൻ കോൺസുലേറ്റിന്റെയും സാമൂഹ്യക പ്രവർത്തകരുടെയും സഹായത്തോടെ നാടണഞ്ഞത്.

    തൊഴില്‍ തർക്കത്തിൽ സ്പോൺസറും ഇടനിലക്കാരനും ചേർന്ന് ഇക്കാമയും താമസ സൗകര്യങ്ങളും നിഷേധിച്ചതിനെ തുടർന്ന് നാലു മാസത്തെ ദുരിത ജീവിതത്തിന് ശേഷം ജിദ്ദയിൽ അഭയം തേടിയ നാലംഗ സംഘത്തെ നാട്ടുകാരനും സാമൂഹിക പ്രവർത്തകനുമായ റഷീദ് തിരുവനന്തപുരമാണ് അഭയം നൽകിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡോ. ശശി തരൂർ എം പി യുടെ ഇടപെടലിനെ തുടർന്ന് വിഷയം ജിദ്ദ ഒ.ഐ.സി.സി ഹെൽപ്പ് ഡെസ്കിൽ എത്തുകയും, തുടർന്ന് നേതാക്കളായ അലി തേക്കുതോട് ഷമീർ നദ്‌വി എന്നിവർ സംഭവം കോൺസുലേറ്റിൻ്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. തുടർന്ന് ഷമീർ നദ്‌വിയുടെ നിരന്തരമായ ഇടപെടലിനെ തുടർന്ന് സ്പോൺസർ ഇക്കാമ ശരിയാക്കുകയും ഫൈനൽ എക്സിറ്റ് നല്‍കാന്‍ തയ്യാറാവുകയുമായിരുന്നു.

    ഇന്ത്യൻ കോൺസുലേറ്റിലെ വെൽഫെയർ കോൺസുൽ കമലേഷ് മീണ, വൈസ് കോൺസുൽ സതീഷ് തുടങ്ങിവരുടെ ശക്തമായ ഇടപെടൽ നടപടികൾ വേഗത്തില്‍ പൂർത്തിയാക്കാൻ സഹായകമായി.

    നാലംഗ സംഘത്തെ ജിദ്ദ കിംഗ് അബ്ദുൾ അസീസ് വിമാനത്താവളത്തിൽ ഒഐസിസി വെസ്റ്റേൺ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ, ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല, ഹെൽപ്പ് ഡെസ്ക് കൺവീനർ അലി തേക്കുതോട്, തിരുവനന്തപുരം ജില്ല പ്രസിഡന്റ് ഷമീർ നദ്‌വി എന്നിവർ ചേർന്ന് യാത്രയാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നൂറാം ദിനത്തിന്റെ നിറവിൽ ജിദ്ദ ബഗ്ദാദിയ ഹൈപ്പർ അൽ വഫ; ഉപഭോക്താക്കൾക്കായി കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളും കലാപരിപാടികളും
    04/05/2026
    ഇനി യുഡിഎഫ് ഭരിക്കും, പത്തുവർഷത്തെ ഇടതുകാലത്തിന് അന്ത്യം
    04/05/2026
    അരനൂറ്റാണ്ടിന്റെ ചരിത്രം വഴിമാറുന്നു; ‘തമിഴക വെട്രി കഴകം’ ഭരണത്തിലേക്ക്, ഞെട്ടിച്ച് വിജയ്‌യുടെ രാഷ്ട്രീയ ഉദയം
    04/05/2026
    മത്സരിച്ച 12 ഇടത്തും തോറ്റ് കേരള കോൺ​ഗ്രസ് (എം)
    04/05/2026
    ​കഴക്കൂട്ടത്തും ബിജെപി; നിയമസഭയിലേക്ക് ഇത്തവണ മൂന്ന് എംഎൽഎമാർ
    04/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version