റിയാദ്- മുസ്ലിം ലീഗ് പ്രസ്ഥാനത്തിൻറെ മതേതര മുഖവും പാർട്ടിയുടെ വലിയ അഭിമാനവുമായിരുന്ന എ.പി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി ദുഖം രേഖപ്പെടുത്തി. മുസ്ലിം ലീഗിനെയും പാണക്കാട് കുടുംബത്തെയും അഗാധമായി സ്നേഹിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഉണ്ണികൃഷ്ണൻ. ഹൈന്ദവ മുസ്ലിം വിശേഷദിനങ്ങളെല്ലാം പാണക്കാട് കുടുംബവും ഉണ്ണിക്യഷ്ണനും ഇക്കാലമത്രയും ഒന്നിച്ചായിരുന്നു ആഘോഷിച്ചു പോന്നത്.
ദളിത് ലീഗിന് കേരളത്തിൽ വലിയ സ്വാധീനമുണ്ടാക്കുന്നതിനും മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ മതേതര കാഴ്ചപ്പാട് മറ്റുള്ളവർക്കിടയിൽ പ്രചരിപ്പിക്കുന്നതിനും രാവും പകലുമില്ലാതെ കഠിനാധ്വാനം ചെയ്ത ഏവർക്കും പ്രിയങ്കരനായ മുസ്ലിം ലീഗ് നേതാവായിരുന്നു എ.പി ഉണ്ണികൃഷ്ണൻ. അതുകൊണ്ടുതന്നെ പാർട്ടി നേതൃത്വത്തിനിടയിൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന ഇദ്ദേഹത്തിന് പാർട്ടിക്കുള്ളിൽ വലിയ സ്നേഹം പരിഗണനയും ലഭിച്ചിരുന്നു . അദ്ദേഹത്തിൻറെ പ്രവർത്തനഫലമായി നിരവധി ദളിത് സഹോദരന്മാരെ മുസ്ലിംലീഗ് പാർട്ടിയിലേക്ക് ആകർഷിക്കാൻ കാരണമായിട്ടുണ്ട്. ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ അനുശോചിക്കുന്നതാിയ കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി ആക്ടിംഗ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ പറഞ്ഞു.