കുവൈത്ത് സിറ്റി – പ്രശസ്തമായ വ്യാപാര സ്ഥാപനത്തില്‍ നിന്ന് ച്യൂയിംഗം ബോക്സുകള്‍ കവര്‍ന്ന കേസിലെ പ്രതിയായ കുവൈത്തി യുവാവിനെ കുവൈത്ത് ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചു.
75 കുവൈത്തി ദീനാര്‍ (245 ഡോളര്‍) വിലയുള്ള ച്യൂയിംഗം ബോക്സുകളാണ് പ്രതി സ്ഥാപനത്തില്‍ നിന്ന് കവര്‍ന്നത്. ഹവലി ഗവര്‍ണറേറ്റില്‍ പെട്ട സല്‍വയിലെ സ്ഥാപനത്തിലാണ് യുവാവ് നേരത്തെ മോഷണം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group