ഡോർട്ട്മുണ്ട്- ഫുട്ബോൾ മത്സരത്തിന്റെ വീറിനും വാശിക്കുമിടെ ഗ്രൗണ്ടിൽ ഓടിയെത്തിയ ആരാധകനൊപ്പം സെൽഫിക്ക് പോസ് ചെയ്ത് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഡോർട്ട്മുണ്ടിൽ തുർക്കിക്ക് എതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു സംഭവം.
![](https://themalayalamnews.com/wp-content/uploads/2024/06/6348471757203449-1024x683.jpg)
മത്സരം നടക്കുന്നതിനിടെ ഗ്യാലറിയിൽനിന്ന് ഇറങ്ങി ഓടിയെത്തിയ യുവ ആരാധകൻ നേരെ ക്രിസ്റ്റ്യാനോയുടെ അടുത്തേക്ക് എത്തുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും ആരാധകനെ കീഴ്പ്പെടുത്താനായില്ല. തനിക്ക് അടുത്തെത്തിയ ആരാധകനെ നിരാശനാക്കാതെ ക്രിസ്റ്റ്യാനോ ഫോട്ടോക്ക് പോസ് ചെയ്തു. ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച പോർച്ചുഗൾ പ്രീ ക്വാർട്ടർ പ്രവേശനം ഉറപ്പാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group