മക്ക – സൗദി ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരനും ഫലസ്തീന് ആഭ്യന്തര മന്ത്രി സിയാദ് ഹബ് അല്രീഹും മക്കയില്‍ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തു വെച്ച് ചര്‍ച്ച നടത്തി. സൗദി, ഫലസ്തീന് ആഭ്യന്തര മന്ത്രാലയങ്ങള്‍ തമ്മിലെ സഹകരണവും പൊതുതാല്പര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു. ഇറാഖ് ആഭ്യന്തര മന്ത്രി ജനറല്‍ അബ്ദുല്അമീര് കാമില്‍ അല്ശമ്മരിയുമായും സൗദി ആഭ്യന്തര മന്ത്രി കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തി.
ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ഡോ. നാസിര്‍ അല്‍ദാവൂദ്, ആഭ്യന്തര സഹമന്ത്രി ഡോ. ഹിശാം അല്‍ഫാലിഹ്, ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍ബതാല്‍, സുരക്ഷാ കാര്യങ്ങള്‍ക്കുള്ള ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍മുഹന്ന എന്നിവര്‍ കൂടിക്കാഴ്ചകളില്‍ സംബന്ധിച്ചു.