ജിദ്ദ – ജിദ്ദയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ഹജ് തീര്‍ഥാടരെ ഇന്ന് രാവിലെ അറഫ ജബലുറഹ്മ ആശുപത്രിയിലെത്തിച്ചു. ഹജ് കര്‍മം നിര്‍വഹിക്കാന്‍ അവസരമൊരുക്കി ആറു ഹാജിമാരെയാണ് ജിദ്ദയിലെ ആശുപത്രികളില്‍ നിന്ന് ജബലുറഹ്മ ആശുപത്രിയിലേക്ക് മാറ്റിയത്.
അഞ്ചു പേരെ ആംബുലന്‍സുകളിലും അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ റെഡ് ക്രസന്റുമായി സഹകരിച്ച് എയര്‍ ആംബുലന്‍സിലുമാണ് അറഫയിലേക്ക് നീക്കിയത്. ഒമ്പതു ആംബുലന്‍സുകള്‍ അടങ്ങിയ വാഹനവ്യൂഹത്തില്‍ 24 മെഡിക്കല്‍ ജീവനക്കാരുടെയും മൂന്നു സപ്പോര്‍ട്ട് സംഘങ്ങളുടെയും അകമ്പടിയോടെയാണ് രോഗികളെ അറഫയിലെത്തിച്ചതെന്ന് ജിദ്ദ ആരോഗ്യ വകുപ്പ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group