മനാമ: ബഹ്റൈന്‍ മീഡിയ സിറ്റി ഈ വര്‍ഷത്തെ ഈദ് ആഘോഷം വിപുലമായി സംഘടിപ്പിക്കുന്നു. ‘ഈദ് ഇശല്‍ 2024’ എന്ന പരിപാടി ജൂണ്‍ പതിനാറിന് വൈകിട്ട് 7 മണി മുതല്‍ കര്സാക്കാനിലുള്ള അല്‍ ആലി ലോഞ്ചിലാണ് സംഘടിപ്പിക്കുന്നത്. ഈദ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് കഴിഞ്ഞ ദിവസം ബഹറിന്‍ മീഡിയ സിറ്റിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് നിരവധി ആളുകളാണ് പങ്കെടുത്തത്. ഈദ് ആഘോഷങ്ങളുടെ ഒന്നാം ദിനമായ ജൂണ്‍ പതിനാറാം തീയതി ഞായറാഴ്ച വൈകിട്ട് 7 മണി മുതല്‍ കര്സാക്കാനിലുള്ള അല്ലാലി ലോഞ്ച് ഗാര്‍ഡനിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ബഹറിന്‍ മീഡിയ സിറ്റി ചെയര്മാന് ഫ്രാന്‍സിസ് കൈതാരത്ത് പറഞ്ഞു. ബിഎംസി ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഡാന്‍സ് മ്യൂസിക് ഷോ, ഗാനമേള, വടംവലി, സ്വിമ്മിംഗ് പൂള്, തട്ടുകട, ഡിന്നര്‍ എന്നിവ ഉണ്ടായിരിക്കും എന്ന് പരിപാടിയുടെ സ്വാഗതസംഘം ചീഫ് കോര്‍ഡിനേറ്റര്‍ ഇ വി രാജീവന്, കണ്‍വീനര്‍മാരായ രാജേഷ് പെരുംകുഴി, റിജോയ് മാത്യു എന്നിവര്‍ പറഞ്ഞു.
ബി എം സി ഈദ് ആഘോഷം വന്‍ വിജയമാക്കണമെന്ന് ഡോ. പി വി ചെറിയാന്, സയ്യിദ് ഹനീഫ്, അന്‍വര്‍ നിലമ്പൂര്‍, പി വി മാത്തുക്കുട്ടി തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് https://bahrainmediacity.com സന്ദര്‍ശിക്കുകയോ, 38096845 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.