ന്യൂഡൽഹി : നടൻ സുരേഷ് ഗോപി പെട്രോളിയം സഹമന്ത്രിയായി ചുമതലയേറ്റു.
രാവിലെ 9.30 യോടെ ഓഫീസില്‍ എത്തിയ അദ്ദേഹത്തെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചിരുത്തി.
പ്രധാനമന്ത്രി ഏല്‍പ്പിച്ചിരിക്കുന്നത് സുപ്രധാന ചുമതലയാണെന്നും താന്‍ ഒരു യുകെജി സ്റ്റുഡന്റിന്റെ തലത്തിലാണ് ഇപ്പോഴുള്ളതെന്നും പറഞ്ഞു.
ശാസ്ത്രിഭവനിലെ മന്ത്രാലയത്തിന്റെ ഓഫിസില്‍ എത്തിയ അദ്ദേഹം ഗൗരവമുള്ള വകുപ്പാണ് പ്രധാനമന്ത്രി തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും പെട്രോളിയം മന്ത്രിയും പ്രധാനമന്ത്രിയും വകുപ്പിലെ മുതിര്‍ന്ന പാനലിലുള്ളവരും ഉള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group