ജിദ്ദ – മെയ് അവസാനത്തോടെ സൗദിയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ 1,13,70,796 ആയി ഉയര്‍ന്നതായി നാഷണല്‍ ലേബര്‍ ഒബ്സര്‍വേറ്ററി അറിയിച്ചു. ഇക്കൂട്ടത്തില്‍ 23,58,227 പേര് സ്വദേശികളാണ്. സൗദി ജീവനക്കാരില്‍ 13,86,904 പേര് പുരുഷന്മാരും 9,71,323 പേര് വനികളുമാണ്. 3,71,320 വനിതകളും 86,41,249 പുരുഷ ജീവനക്കാരും അടക്കം സ്വകാര്യ മേഖലയില്‍ 90,12,569 വിദേശ തൊഴിലാളികളുമുണ്ട്. മെയ് മാസത്തില്‍ 30,881 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ പുതുതായി തൊഴില്‍ ലഭിച്ചു. സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലെ തുടര്‍ച്ചയായ വളര്‍ച്ച നാഷണല്‍ ലേബര്‍ ഒബ്സര്‍വേറ്ററി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group