Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 2
    Breaking:
    • മക്കയിലെ ഇന്ത്യൻ തീർത്ഥാടകരുടെ പരാതിക്ക് അടിയന്തര പരിഹാരം കണ്ട് ഹജ് മിഷൻ; ഉടൻ പ്രശ്നം പരിഹരിച്ച് അധികൃതർ
    • ഇറാൻ്റെ നിർദ്ദേശങ്ങൾ തള്ളി ട്രംപ്; ‘ഒന്നുകിൽ കരാർ, അല്ലെങ്കിൽ തിരിച്ചടി’ എന്ന് മുന്നറിയിപ്പ്
    • എല്‍.കെ. ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ജിദ്ദ പ്രവാസികളുടെ ഹ്രസ്വചിത്രം ‘കോലൈസ്’ അവാര്‍ഡ് തിളക്കത്തില്‍
    • വിശ്വസ്തതയുടെ പച്ചപ്പിൽ ഒരു സ്നേഹത്തണൽ, വയനാട്ടിൽ മുസ്ലിം ലീഗ് വിതറുന്ന കാരുണ്യ വെളിച്ചം
    • സ്വപ്നം പോലെ ഒരു സായാഹ്നം, മുഹമ്മദ് അമാന്റെ പുതിയ പുസ്തകം ജിദ്ദയിൽ പ്രകാശനം ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    കോണ്‍സുലേറ്റ് സേവനത്തിന്റെ 33 വര്‍ഷം, സഫലമായ ഓര്‍മകളുമായി ജയകുമാര്‍ നാട്ടിലേക്ക്

    മുസാഫിര്‍By മുസാഫിര്‍06/06/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പത്ത് സി.ജിമാര്‍ക്കൊപ്പം ജോലിയെന്ന അപൂര്‍വഭാഗ്യം 
    ഈ തിരുവനന്തപുരത്തുകാരന് സ്വന്തം

    ജിദ്ദ: 1991 ല്‍ – കൃത്യമായി 33 കൊല്ലം മുമ്പൊരു വേനല്‍ക്കാലത്താണ് – തിരുവനന്തപുരം മുടവന്‍മുകള്‍ സ്വദേശി ജയകുമാര്‍ കൃഷ്ണന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ജോലിയ്‌ക്കെത്തുന്നത്. കുവൈത്തിലുള്‍പ്പെടെ ഇന്ത്യന്‍ അംബാസഡറായിരുന്ന, പ്രമുഖ നയതന്ത്രജ്ഞന്‍ രഞ്ജന്‍ മത്തായി എന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്റെ ശുപാര്‍ശയിലാണ് ജയകുമാര്‍ ജിദ്ദയിലെത്തുന്നത്. അന്നത്തെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ തല്‍മീസ് അഹമ്മദിന്റെ സഹായം ഇക്കാര്യത്തില്‍ വലിയ തുണയായി. അദ്ദേഹം പിന്നീട് സൗദിയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനപതിയും കേന്ദ്രവിദേശകാര്യമന്ത്രാലയത്തില്‍ ഉന്നതപദവിയിലിരുന്ന നയതന്ത്രജ്ഞനുമായി ഉയര്‍ന്നു. തല്‍മീസ് അഹമ്മദിന്റെ ജിദ്ദാകാലം മുതല്‍ തുടര്‍ന്നങ്ങോട്ട് പത്ത് കോണ്‍സല്‍ ജനറല്‍മാരോടൊപ്പം ജോലി ചെയ്യുകയെന്ന അപൂര്‍വഭാഗ്യമാണ് ജയകുമാറിന് ലഭിച്ചത്. ഏതാണ്ട് മൂന്നര പതിറ്റാണ്ടിന്റെ സേവനം പൂര്‍ത്തിയാക്കി ജയകുമാര്‍ അടുത്ത ദിവസം പ്രവാസത്തിന് വിരാമമിടും. നാട്ടില്‍ വിശ്രമജീവിതമാണ് ഉദ്ദേശിക്കുന്നതെന്ന് ദീര്‍ഘകാലത്തെ കോണ്‍സുലേറ്റ് സേവനത്തിന്റെയും അനുഭവ സമ്പന്നമായ ജിദ്ദാ ജീവിതത്തിന്റേയും ഓര്‍മകള്‍ അയവിറക്കുന്ന ജയകുമാര്‍ ദ മലയാളം ന്യൂസിനോട് പറഞ്ഞു. പത്ത് കോണ്‍സല്‍ജ നറല്‍മാരോടൊത്തുള്ള സേവനകാലം മറക്കാനാവാത്തതാണ്. ഇത്രയും പരിചയസമ്പത്തുള്ള ജിദ്ദാ കോണ്‍സുലേറ്റിലെ ജീവനക്കാരുടെ എണ്ണം, ജയകുമാര്‍ കൂടി നാട്ടിലേക്ക് പോകുന്നതോടെ രണ്ടോ മൂന്നോ ആയി ചുരുങ്ങും. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    മദീനാ റോഡിലെ പഴയ കോണ്‍സുലേറ്റ് കാലം തൊട്ട് ഇപ്പോഴുള്ള കോണ്‍സുലേറ്റ് കെട്ടിടത്തില്‍ വരെ വിവിധ വകുപ്പുകളിലായി നീണ്ടകാലത്തെ സേവനം പൂര്‍ത്തിയാക്കിയാണ് ജയകുമാര്‍ മടങ്ങുന്നത്. പാസ്‌പോര്‍ട്ട് വിഭാഗത്തിലും ലേബര്‍- വിസാ വിഭാഗത്തിലും ജോലി ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കോണ്‍സല്‍ ജനറലുടെ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. നാട്ടിലേക്ക് മടങ്ങുന്ന ജയകുമാറിന് സഹപ്രവര്‍ത്തകര്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. കൃഷ്ണന്‍ എന്ന പേരിലാണ് ജയകുമാര്‍ പൊതുവെ അറിയപ്പെടുന്നത്. ഭാര്യ ഷീല ജയകുമാര്‍. മകന്‍ നിതീഷ് ജോര്‍ദാനിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. രേവതിയാണ് നിതീഷിന്റെ ഭാര്യ. മകള്‍ നീതു തിരുവനന്തപുരത്ത് ജോലി ചെയ്യുന്നു. മരുമകന്‍ പ്രശാന്ത്.   

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മക്കയിലെ ഇന്ത്യൻ തീർത്ഥാടകരുടെ പരാതിക്ക് അടിയന്തര പരിഹാരം കണ്ട് ഹജ് മിഷൻ; ഉടൻ പ്രശ്നം പരിഹരിച്ച് അധികൃതർ
    02/05/2026
    ഇറാൻ്റെ നിർദ്ദേശങ്ങൾ തള്ളി ട്രംപ്; ‘ഒന്നുകിൽ കരാർ, അല്ലെങ്കിൽ തിരിച്ചടി’ എന്ന് മുന്നറിയിപ്പ്
    01/05/2026
    എല്‍.കെ. ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ജിദ്ദ പ്രവാസികളുടെ ഹ്രസ്വചിത്രം ‘കോലൈസ്’ അവാര്‍ഡ് തിളക്കത്തില്‍
    01/05/2026
    വിശ്വസ്തതയുടെ പച്ചപ്പിൽ ഒരു സ്നേഹത്തണൽ, വയനാട്ടിൽ മുസ്ലിം ലീഗ് വിതറുന്ന കാരുണ്യ വെളിച്ചം
    01/05/2026
    സ്വപ്നം പോലെ ഒരു സായാഹ്നം, മുഹമ്മദ് അമാന്റെ പുതിയ പുസ്തകം ജിദ്ദയിൽ പ്രകാശനം ചെയ്തു
    01/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version