മൈസൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ വീട്ടമ്മയെ കടുവ കടിച്ച് കൊന്നു. മൂര്‍ബന്ദ് സ്വദേശി ചിക്കി(48) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് വനമേഖലയ്ക്ക് സമീപം ആടുകളെ മേയിക്കുന്നതിനിടെയാണ് കടുവയുടെ ആക്രമണമുണ്ടായത്.
ഇന്ന് പുലര്‍ച്ചെയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. രാത്രി ഏറെ വൈകിയിട്ടും ഇവര്‍ തിരികെ വരാതിരുന്നതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ തിരച്ചില്‍ തുടങ്ങിയത്.
ഒരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. കടുവയുടെ ആക്രമണത്തില്‍ വികൃതമാക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.