റിയാദ്- മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയുടെ 33ാം മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സംഗമവും നടന്നു. ബത്ഹ സബര്‍മതി ഓഫീസില്‍ നടന്ന രാജീവ് ഗാന്ധി അനുസ്മരണ സംഗമത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ സലീം കളക്കര അധ്യക്ഷത വഹിച്ചു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ രാജീവ് ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു.
ഒഐസിസി നാഷണല്‍ കമ്മിറ്റി അംഗം അഡ്വ.എല്‍.കെ അജിത്ത് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. ഒഐസിസി ഭാരവാഹികളായ സുരേഷ് ശങ്കര്‍, അമീര്‍ പട്ടണത്ത്, ശിഹാബ് കൊട്ടുകാട്, റഷീദ് കൊളത്തറ, റസാഖ് പൂക്കാട്ടുംപാടം, സലീം അര്‍ത്തിയില്‍, ജോണ്സണ് മാര്‍ക്കോസ്, നാദിര്‍ഷാ റഹിമാന്‍, ബഷീര്‍ സാപ്റ്റിക്കോ, എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സംഘടനാ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ ആമുഖ പ്രസംഗവും, സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ സുഗതന് നൂറനാട് സ്വാഗതവും, കണ്ണൂര്‍ ജില്ല പ്രസിഡന്റ് മജീദ് കണ്ണൂര്‍ നന്ദിയും പറഞ്ഞു.
രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാര്‍ക്കാട്, സജീര്‍ പൂന്തുറ, ഷുക്കൂര്‍ ആലുവ, അസ്ക്കര്‍ കണ്ണൂര്‍, അലി ആലുവ, ബഷീര്‍ കോട്ടക്കല്‍,നാസര്‍ വലപ്പാട്, ശരത് സ്വാമിനാഥന്, ഷഫീഖ് പുറക്കുന്നില്‍, സലാം ഇടുക്കി തുടങ്ങിയവര്‍ രാജീവ് ഗാന്ധിയുടെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി. ഷിബു ഉസ്മാന്, മൊയ്തീന് പാലക്കാട്, ഷംസു കളക്കര, മുഹമ്മദ് ഖാന് പത്തനംതിട്ട, തല്‍ഹത്ത് തൃശൂര്‍, ഹരീന്ദ്രന്‍ കണ്ണൂര്‍, തസ്നീഫ് വേങ്ങര, സൈനുദ്ധീന്‍ പട്ടാമ്പി, അല്‍ത്താഫ് കളക്കര, അലി വേങ്ങര തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.