Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 21
    Breaking:
    • സൗദിയിൽ വൈദ്യുതി സേവനങ്ങളിൽ വൻ മാറ്റം: പ്രീപെയ്ഡ് നിയമങ്ങളിൽ പുതിയ ഭേദഗതികൾ
    • വാല്‍പ്പാറയില്‍ പുലി പിടിച്ച നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
    • കായലോട് ആത്മഹത്യ; യുവതിയുടെ ആണ്‍സുഹൃത്ത് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി
    • പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി പണവും ആഭരണവും കവർന്നു; യുവതിയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിനെതിരെ ഗുരുതര ആരോപണം
    • ഒതായി ചാത്തല്ലൂർ ഗ്ലോബൽ പ്രവാസി അസോഷിയേഷൻ പ്രവാസി ഡേ സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഉയര്‍ത്തിക്കെട്ടി

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്23/05/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഉയര്‍ത്തിക്കെട്ടുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഹജിനു മുന്നോടിയായി ഹറംകാര്യ വകുപ്പ് ഉയര്‍ത്തിക്കെട്ടി. ബുധനാഴ്ച (ഇന്നലെ) രാത്രി ഇശാ നമസ്‌കാരത്തിനു ശേഷമാണ് കിസ്‌വ ഉയര്‍ത്തിക്കെട്ടല്‍ ജോലികള്‍ ആരംഭിച്ചത്. തറനിരപ്പില്‍ നിന്ന് മൂന്ന് മീറ്റര്‍ ഉയരത്തിലാണ് കിസ്‌വ ഉയര്‍ത്തിയത്. ഉയര്‍ത്തിക്കെട്ടിയ കിസ്‌വയുടെ ഭാഗം തൂവെള്ള പട്ടുതുണി കൊണ്ട് മൂടിയിട്ടുമുണ്ട്. ഹറംകാര്യ വകുപ്പിനു കീഴിലെ കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ നിര്‍മാണ കോംപ്ലക്‌സിലെ 36 വിദഗ്ധ സൗദി ജീവനക്കാര്‍ കിസ്‌വ ഉയര്‍ത്തിക്കെട്ടല്‍ ജോലികളില്‍ പങ്കെടുത്തു. ഇതിന് പത്തു ക്രെയിനുകളും ഉപയോഗിച്ചു.

    കടുത്ത തിരക്കിനിടെ ഹജ് തീര്‍ഥാടകര്‍ പിടിച്ചുവലിക്കുന്നതു മൂലം കേടാകാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ വര്‍ഷവും ഹജ് കാലത്ത് കിസ്‌വ ഉയര്‍ത്തിക്കെട്ടാറുണ്ട്. ഹജ് തീര്‍ഥാടകര്‍ അറഫയില്‍ സമ്മേളിക്കുന്ന ദുല്‍ഹജ് ഒമ്പതിന് പഴയ കിസ്‌വ മാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കും. പുതിയ കിസ്‌വ അണിയിച്ചാലും കിസ്‌വയുടെ അടിഭാഗം ഉയര്‍ത്തിക്കെട്ടും. ഹജ് സീസണ്‍ അവസാനിക്കുന്നതോടെ കിസ്‌വ പഴയപടി താഴ്ത്തിക്കെട്ടും.
    വൃത്തിയായി സൂക്ഷിക്കാനും കേടാകാതെ നോക്കാനുമാണ് കിസ്‌വ ഉയര്‍ത്തിക്കെട്ടുന്നത്. തെറ്റായ വിശ്വാസം മൂലം ചിലര്‍ കിസ്‌വയില്‍ നിന്ന് നൂലുകള്‍ വലിച്ചെടുക്കാറുണ്ട്. മറ്റു ചിലര്‍ അനുഗ്രഹം തേടി കിസ്‌വയെ സ്പര്‍ശിക്കുകയും ചുംബിക്കുകയും മറ്റും ചെയ്യാറുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ഹജ് കാലത്ത് കിസ്‌വ ഉയര്‍ത്തിക്കെട്ടുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj
    Latest News
    സൗദിയിൽ വൈദ്യുതി സേവനങ്ങളിൽ വൻ മാറ്റം: പ്രീപെയ്ഡ് നിയമങ്ങളിൽ പുതിയ ഭേദഗതികൾ
    21/06/2025
    വാല്‍പ്പാറയില്‍ പുലി പിടിച്ച നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
    21/06/2025
    കായലോട് ആത്മഹത്യ; യുവതിയുടെ ആണ്‍സുഹൃത്ത് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി
    21/06/2025
    പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി പണവും ആഭരണവും കവർന്നു; യുവതിയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിനെതിരെ ഗുരുതര ആരോപണം
    21/06/2025
    ഒതായി ചാത്തല്ലൂർ ഗ്ലോബൽ പ്രവാസി അസോഷിയേഷൻ പ്രവാസി ഡേ സംഘടിപ്പിച്ചു
    21/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version