റിയാദ്- എം.ഇ.എസ്. റിയാദ് ചാപ്റ്റര്‍ ലേഡീസ് വിങ്ങിന്റെ പുതിയ നേതൃത്വം നിലവില്‍ വന്നു. ഷെര്‍മി നവാസ് പ്രസിഡന്റായും ഫെബീന നിസാര്‍ ജനറല്‍ സെക്രട്ടറിയായും ഫാത്തിമ ഷഫീക് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ഷീബ ഫൈസല്‍, സുമയ്യ അമീര്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും ഹസ്ന ഷമീം, ലുലു സുഹാസ് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുമാണ്. സെല്‍വ അയ്ദീദ്, നജ്മ നിസാര്‍ എന്നിവര്‍ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായും ബീവി കോയ ചീഫ് പാട്രണായും പ്രവര്‍ത്തിക്കും.
പുതിയ ആശയങ്ങളും നൂതന പ്രവര്‍ത്തനരീതികളും ഉള്‍പ്പെടുത്തി ലേഡീസ് വിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ യോഗം തീരുമാനിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനൊപ്പം സാമൂഹിക കൂട്ടായ്മകള്‍, ബോധവല്‍ക്കരണ പരിപാടികള്‍, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും മുന്‍ഗണന നല്‍കും. എം.ഇ.എസ്. റിയാദ് ചാപ്റ്ററിനെ പ്രതിനിധീകരിച്ച് നവാസ് റഷീദ്, ഫൈസല്‍ പൂനൂര് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



