ഷാർജ- ഷാർജ ഇന്റർ നാഷനൽ ബുക്ക് ഫെയറിൽ വെച്ച് “മുട്ടം ദേശപ്പെരുമ” ഗ്രാമ ചരിത്ര ഗ്രന്ഥം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രകാശനം ചെയ്തു. ഗൾഫ് മാധ്യമം സി ഒ ഒ സക്കരിയ്യ മുഹമ്മദ് ഏറ്റുവാങ്ങി. പ്രമുഖ ചരിത്രകാരൻ കെ കെ എൻ കുറുപ്പ്, ഷാർജ ഗവൺമെൻ്റ് ഫൈനാൽഷ്യൽ അഡ്വൈസർ സെയ്യിദ് ഉമർ എന്നിവർ അനുമോദന പ്രസംഗം നടത്തി.
എഡിറ്റർ എസ് എൽ പി സിദ്ദീഖ് മാടായി മുട്ടം ദേശപ്പെരുമ പിന്നിട്ട വഴികൾ വിവരിച്ചു. ഡോ. ഉമർ ഫാറൂക്ക് എസ് എൽ പി, ടി പി മഹമ്മൂദ് എസ് എൽ പി, മുഹമ്മദ് കുഞ്ഞി, കെ എം അബ്ബാസ്, വി പി കെ അബ്ദുല്ല, ഷാഫി അബ്ദുല്ല ഹാജി, മോഹനൻ, എം സി എ നാസർ എന്നീവർ പങ്കെടുത്തു. പുന്നക്കൻ മുഹമ്മദലി സ്വാഗതവും ടി പി അബ്ബാസ് നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



