ദുബായ്- യു എ ഇയുടെ 55-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബായ് കെ എം സി സി സംഘടിപ്പിക്കുന്ന പരിപാടികളുടെ ഔദ്യോഗിക ലോഗോ സംസ്ഥാന കമ്മിറ്റി ട്രഷറർ പി.കെ. ഇസ്മായിൽ പ്രകാശനം ചെയ്തു.

ദുബായ് കെ എം സി സി പബ്ലിസിറ്റി വിംഗാണ് ലോഗോ രൂപകൽപ്പന ചെയ്തതും പ്രകാശന ചടങ്ങ് സംഘടിപ്പിച്ചതും. പബ്ലിസിറ്റി വിംഗ് ചെയർമാൻ മുഹമ്മദ് പട്ടാമ്പി, കൺവീനർ സമദ് ചാമക്കാല എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ ഇസ്മായിൽ ഏറാമല, ബാബു എടക്കുളം, ഇബ്രാഹിം മുറിച്ചാണ്ടി, അഹമ്മദ് ബിച്ചി, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, നാസർ പി.വി, ഒ. മൊയ്തു, കെ.പി.എ. സലാം, നാസർ മുല്ലക്കൽ, അബ്ദുൽ സമദ് എറണാംകുളം ,അഷ്റഫ് കൊടുങ്ങല്ലൂർ, നസീം പാണക്കാട്, നജീബ് തച്ചമ്പൊയിൽ, മജീദ് കൂനഞ്ചേരി, സുനീത് എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



