ഇടുക്കി / കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്നൈൽ പനി മരണം. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാറാ(24)ണ് മരിച്ചത്. വൃക്ക മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയാണ് ഇടുക്കി സ്വദേശിയായ വിജയകുമാറിന് വെസ്റ്റ്നൈൽ പനി ബാധിച്ചത്. എന്നാൽ കഴിഞ്ഞദിവസം ഇടുക്കി മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം.
പനി കുറഞ്ഞപ്പോൾ ഇടുക്കിയിലെ വീട്ടിലേക്ക് വന്നപ്പോൾ വീണ്ടും പനി കൂടി ഇവിടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കോഴിക്കോട് കഴിഞ്ഞ ആഴ്ച വെസ്റ്റ്നൈൽ പനി ബാധിച്ച് 13 വയസുകാരി മരിച്ചിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നേരത്തെ വെസ്റ്റ് നൈൽ പനി കേസുകൾ റിപോർട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group