ഇടുക്കി – പനി ബാധിച്ച് ഇടുക്കിയിൽ പത്തു വയസ്സുകാരി പനി ബാധിച്ച് മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ് മരിച്ചത്. കുട്ടിയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പനി കൂടി മരണം സംഭവിക്കുകയായിരുന്നു.
ഡെങ്കിപ്പനിയാണോ എന്ന സംശയമുണ്ടെങ്കിലും സ്ഥിരീകരണമായിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റിയതായി പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group