ദോഹ- ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ സൈനികന് വീരമൃത്യുവരിച്ചതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അമീരി നാവിക സേനയിലെ കോര്‍പ്പറല്‍ അമ്മാര്‍ യാസര്‍ അറഫാത്ത് മുഹമ്മദ് ആണ് വീരമൃത്യുവരിച്ചത്.
സൈനികന്റെ കുടുംബത്തെയും ബന്ധുക്കളെയും പ്രതിരോധ മന്ത്രാലയം അഗാധമായ അനുശോചനം അറിയിച്ചു. സൈനികന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



