അബുദാബി- അബുദാബി ബദാ സായിദിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ നെടുങ്ങോട്ടൂർ താഴികപ്പറമ്പിൽ പരേതനായ അബ്ദുൽ ഖാദിറിന്റെ മകൻ ഹുസൈൻ (52) ആണ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്.
ഒരു വർഷം മുമ്പുണ്ടായ വാഹനാപകടത്തിൽ സംഭവിച്ച പരിക്കിന് നാട്ടിൽ പോയി ചികിത്സ തേടി മടങ്ങിയെത്തിയതിയതായിരുന്നു.
അവധി കഴിഞ്ഞ് തൊട്ടടുത്ത ദിവസം ജോലിക്ക് കയറി അധികം വൈകാതെയാണ്
മരണത്തിന് കാരണമായി വീണ്ടും അപകടത്തിൽ പെട്ടത്. അപകടത്തിൽ എതിർദിശയിൽ വന്ന കാറിന്റെ ഡ്രൈവറായ ഫിലിപ്പൈൻസ് സ്വദേശിയും മരണപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



