ദോഹ- സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് 150 റിയാലിന്റെ ഇന്ധനം സൗജന്യം. വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള പ്രൊമോഷന് കാമ്പയിന്റെ ഭാഗമാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി അറേബ്യയില്‍ നിന്നും മറ്റ് ജി.സി.സി രാജ്യങ്ങളില്‍ നിന്നും എത്തുന്ന സന്ദര്‍ശകര്‍ക്ക് 150 ഖത്തര്‍ റിയാലിന്റെ സൗജന്യ ഇന്ധന വൗച്ചറുകളാണ് വിതരണം ചെയ്യുന്നത്.
നവംബര്‍ 19ന് തുടങ്ങിയ ഓഫർ 28 വരെയാണ് നിലവിലുള്ളത്. ഓഫര്‍ പ്രയോജനം ലഭിക്കുന്നതിന്, നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് സന്ദര്‍ശകര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



