ജിദ്ദ- അങ്ങാടിപ്പുറം പഞ്ചായത്ത് കെ എം സി സി പ്രവർത്തക സംഗമം ഷറഫിയയിലെ എലാറ റസ്റ്റോറന്റിൽ വെച്ച് നടന്നു. മുഹമ്മദ് വഴിപ്പാറയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ റഫീഖ് വലമ്പൂർ സ്വാഗതം ആശംസിച്ചു. ഉണ്ണീൻ പുലാക്കൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ ഉദ്ഘാടനം ചെയ്തു.
നിഷാം അലി വലമ്പൂർ 2023-2026 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് മുല്ലപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് മണ്ഡലം ചെയർമാൻ കരീം പഠിക്കമണ്ണിൽ ‘കുടുംബ സുരക്ഷാ നോർക്ക’ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. മണ്ഡലം വൈസ് പ്രസിഡന്റ് മജീദ് അരിപ്ര, സലിം തിരൂർക്കാട് എന്നിവർ ആശംസകൾ നേർന്നു.
മണ്ഡലം പ്രസിഡന്റ് സമദ് മൂർക്കനാടിന്റെ നേതൃത്വത്തിൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: മുഹമ്മദ് വഴിപ്പാറ
ജനറൽ സെക്രട്ടറി: റഫീഖ് വലമ്പൂർ
ഓർഗനൈസിംഗ് സെക്രട്ടറി: ഷഫീഖ് അങ്ങാടിപ്പുറം
ട്രഷറർ: സലീം തിരൂർക്കാട്
വൈസ് പ്രസിഡന്റുമാർ: കോയ തിരൂർക്കാട്, ബഷീർ പുത്തനങ്ങാടി, ഷൗക്കത്ത് ചെരക്കാപറമ്പ്, അൻവർ സാദിത്ത് അരിപ്ര, റഷീദ് വഴിപ്പാറ.
സെക്രട്ടറിമാർ: നിഷാദ് വൈലോങ്ങര, ശരീഫ് പാതാരി, സിനാൻ പുത്തനങ്ങാടി, ശാക്കിർ ഉദവി.
ഉപദേശക സമിതി : ഉണ്ണീൻ പുലാക്കൽ, നിഷാം അലി വലമ്പൂർ, മജീദ് അരിപ്ര, അഷ്റഫ് വലമ്പൂർ
സംഘടനയുടെ ഭാവി പ്രവർത്തനങ്ങളിൽ എല്ലാവരുടെയും കൂട്ടായ സഹകരണവും പിന്തുണയും അഭ്യർത്ഥിച്ചു കെണ്ട് ഷഫീഖ് അങ്ങാടിപ്പുറം, ശാക്കിർ ഉദവി എന്നിവർ സംസാരിച്ചു. സിനാൻ പുത്തനങ്ങാടി നന്ദി രേഖപ്പെടുത്തി.



