അബുദാബി- നവംബര്‍ 12 വ്യാഴാഴ്ച പുലര്‍ച്ചെ ഫുജൈറയിലെ ശൈഖ് ഖലീഫ റോഡിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടവരില്‍ നാലു പേര് ഇന്ത്യക്കാരും പത്തു
പേര് യു.എ.ഇ സ്വദേശികളുമാണെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അപകടത്തില്‍ വിവിധ രാജ്യക്കാരായ മുപ്പതു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ എട്ട് പേര് യു.എ.ഇ പൗരന്മാരും ഏഴ് പേര് ഇന്ത്യക്കാരും ആറ് പേര് ഒമാന്‍ സ്വദേശികളും മൂന്ന് പേര് ഈജിപ്തുകാരും രണ്ട് പേര് ജോര്‍ദാന്‍ സ്വദേശികളും രണ്ട് പേര് പാകിസ്ഥാനികളും രണ്ട് പേര് ബ്രസീല്‍ സ്വദേശികളുമാണ്. മരിച്ച 14 പേരെയും തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു.
അപകടകാരണവും സാഹചര്യങ്ങളും കണ്ടെത്താനായി ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന് അന്വേഷണം ആരംഭിച്ചു. അപകടസ്ഥലത്തെ പരിശോധന, സാങ്കേതിക വിലയിരുത്തലുകള്‍, ലബോറട്ടറി പരിശോധനകള്‍ എന്നിവക്ക് ഉത്തരവിട്ടിട്ടുണ്ട്.



