ദോഹ- ഖത്തറിലെ ദീർഘകാല പ്രവാസിയും ആഭ്യന്തര മന്ത്രാലയ ഉദോഗസ്ഥനുമായിരുന്നു പി. വി അബ്ദുസ്സലാം (67) ദോഹയിൽ നിര്യാതനായി. കുറച്ചു മാസമായി അസുഖത്തെ തുടർന്ന് ഖത്തർ ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തർ സജീവ പ്രവർത്തകനാണ്.
ഭാര്യ : ഡോ: സുബൈദ സലാം ( റിട്ട . അസിസ്റ്റന്റ് പ്രൊഫസ്സർ , കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജ്). മക്കൾ . ആരിഫ് അബ്ദുസ്സലാം ( ഹമദ് ഹോസ്പിറ്റൽ ഖത്തർ ), ഡോ . ആബിദ, അഫീഫ , ആയിഷ. മരുമക്കൾ: അഫ്സൽ കുറ്റ്യാടി, നസീം മലപ്പുറം, ഫൈറൂസ മലപ്പുറം. സഹോദരങ്ങൾ: ജി .ഐ ഒ മുൻസംസ്ഥാന പ്രസിഡന്റ് പി.വി റെഹ്മാബി, ഗായകൻ ജാബിർ സുലൈം (ഇഖ്റ ആശുപത്രി കോഴിക്കോട്).
നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ( വ്യാഴം ) മഗ്രിബ് നമസ്കാരത്തിന് ശേഷം അബൂഹമൂർ ഖൽബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.



