ദുബായ്- മലയാളി വിദ്യാര്‍ഥിനി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. തൊടുപുഴ സ്വദേശി നാഇഫ ബല്‍ക്കീസ് (21) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ദുബായ് റാഷിദിയയിലായിരുന്നു അപകടം. കാറില്‍ നിന്ന് പുറത്തിറങ്ങവെ നാഇഫ ബല്‍ക്കീസിനെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
ദുബൈയില്‍ ബിസിനസ് നടത്തുന്ന ബിനു ഹമീദിന്റെയും സീനയുടെയും മകളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



