മദീന- മദീനയില്‍ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ലക്ഷ്യത്തിലെത്തുന്നതിന് മുമ്പായി സൗദി വ്യോമപ്രതിരോധ സംവിധാനം മിസൈല്‍ തടഞ്ഞ് തകര്‍ക്കുകയായിരുന്നു.
മദീന പ്രവിശ്യയില്‍ പെട്ട യാമ്പുവില്‍ അപകട ഭീഷണിയുള്ളതായി നാഷണല്‍ ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോം വഴി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക ചാനലുകള്‍ വഴി നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. അപകട ഭീഷണി നീങ്ങിയതായി സിവില്‍ ഡിഫന്‍സ് പിന്നീട് അറിയിച്ചു.
നജ്റാന് പ്രവിശ്യയില്‍ പെട്ട ശറൂറയിലും അപകട ഭീഷണിയുള്ളതായി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവിടെയും അപകട ഭീഷണി നീങ്ങിയതായി സിവില്‍ ഡിഫന്‍സ് വൈകാതെ അറിയിച്ചു.



