Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, November 4
    Breaking:
    • ഒമ്പത് മാസത്തിനിടെ അറാംകോയുടെ ലാഭം 36 ശതമാനം വർധിച്ച് 379 ബില്യൺ റിയാലായി
    • സൗദി അറേബ്യയുടെ പ്രതിദിന എണ്ണ കയറ്റുമതി 70 ലക്ഷം ബാരലായി ഉയര്‍ന്നു
    • സൗദിയിൽ വിദേശ നിക്ഷേപ ഒഴുക്കിൽ 33.5 ശതമാനം വളർച്ച
    • ഹൂത്തി സൈനിക നീക്കങ്ങൾക്ക് പിന്നിൽ ഇറാൻ, ഹിസ്ബുല്ല വിദഗ്ധർ: യെമൻ ആഭ്യന്തര മന്ത്രി
    • ദുബായില്‍ താമസിക്കുന്ന ഇന്ത്യക്കാരിക്ക് 57 കോടി രൂപ ലോട്ടറി സമ്മാനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദുബായില്‍ താമസിക്കുന്ന ഇന്ത്യക്കാരിക്ക് 57 കോടി രൂപ ലോട്ടറി സമ്മാനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/11/2026 Gulf Top News UAE 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി- അബുദാബിയില്‍ നടന്ന ബിഗ് ടിക്കറ്റ് സീരീസ് 292 നറുക്കെടുപ്പില്‍, രണ്ടര കോടി ദിര്‍ഹത്തിന്റെ (64.45 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം ഇന്ത്യക്കാരിയായ പ്രവാസി യുവതിക്ക്. ദുബായില്‍ താമസിക്കുന്ന മീന സരീന്‍ ആണ് ഈ ഭാഗ്യശാലി. 304251 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് മീനക്ക് ഈ ഭാഗ്യം കൈവന്നത്. കഴിഞ്ഞ മാസത്തെ വിജയിയായ ഫിലിപ്പീന്‍സ് സ്വദേശി ബെര്‍ണാഡെറ്റ് ഗാനാവോ അസുസേനയാണ് ഈ ടിക്കറ്റ് നറുക്കെടുത്തത്.

    വിജയിച്ച വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിക്കുമ്പോള്‍, ഭര്‍ത്താവിനൊപ്പം ഷോപ്പിംഗ് മാളിലായിരുന്നു മീന സരീന്‍. എനിക്ക് വിറയല്‍ അനുഭവപ്പെടുന്നു. വാക്കുകള്‍ കിട്ടുന്നില്ല, എന്താണ് പറയേണ്ടതെന്ന് അറിയില്ല – മീന സരീന്‍ പറഞ്ഞു. ഈ രാജ്യത്തിന് സമൃദ്ധി നല്‍കാന്‍ കഴിയുന്ന ഒരു മാന്ത്രികശക്തിയുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇന്ന് എനിക്കത് പൂര്‍ണ്ണമായും ബോധ്യപ്പെട്ടു – മീനയുടെ ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു. ഏകദേശം നാല് വര്‍ഷമായി താന്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നുണ്ടെന്ന് മീന സരീന്‍ പറഞ്ഞു. ലഭിച്ച സമ്മാനത്തുക മൂന്ന് പേര്‍ അടങ്ങുന്ന സംഘം പങ്കിട്ടെടുക്കും. ബിഗ് ടിക്കറ്റ് വഴി വലിയ സമ്മാനങ്ങള്‍ നേടിയവരുടെ പട്ടികയില്‍ ഇപ്പോള്‍ മീന സരീനും ഇടംപിടിച്ചു. ജീവിതം തന്നെ മാറ്റിമറിക്കാന്‍ ഉതകുന്ന സമ്മാനത്തുകകള്‍ നേടാനുള്ള അവസരം ഈ നറുക്കെടുപ്പ് തുടര്‍ന്നും നല്‍കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇതോടൊപ്പം, ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ഒരു ഭാഗ്യശാലിക്ക് പുതിയ റേഞ്ച് റോവര്‍ വെലാര്‍ കാറും ലഭിച്ചു. അല്‍ഐനില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ കാജ തൂലിയത്ത് മുഹമ്മദ് മൊല്ല തൂലിയത്ത് ആണ് 025383 എന്ന ടിക്കറ്റ് നമ്പറിലൂടെ ഈ കാര്‍ സ്വന്തമാക്കിയത്. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ സീരീസിലൂടെ നല്‍കപ്പെടുന്ന മറ്റൊരു പ്രധാന സമ്മാനമാണിത്.

    ഇതുകൂടാതെ, അഞ്ച് പേര്‍ക്ക് ആശ്വാസ സമ്മാനമായി 200 ഗ്രാം വീതം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണ്ണക്കട്ടികള്‍ ലഭിച്ചു. ഷാര്‍ജയില്‍ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശി എം.ഡി. സൈഫുല്‍ ഇസ്ലാം (ടിക്കറ്റ് നമ്പര്‍: 302129), അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ മുഹമ്മദ് മുസ്ലിം (ടിക്കറ്റ് നമ്പര്‍: 197099) എന്നിവര്‍ വിജയികളില്‍ ഉള്‍പ്പെടുന്നു. അല്‍ഐനില്‍ താമസിക്കുന്ന, ഇന്ത്യന്‍ പ്രവാസി അന്‍ഷാദ് വി.എം (ടിക്കറ്റ് നമ്പര്‍: 048930) അല്‍ദൈദില്‍ താമസിക്കുന്ന എമിറാത്തി പൗരന്‍ അഹ്‌മദ് അല്‍കെത്ബി (ടിക്കറ്റ് നമ്പര്‍: 236854), കേരളത്തില്‍ താമസിക്കുന്ന, ഷാഫി പൊക്കുളങ്ങര ബാപ്പുഹാജി (ടിക്കറ്റ് നമ്പര്‍: 346934) എന്നിവരാണ് മറ്റ് വിജയികള്‍.

    കൂടുതല്‍ ക്യാഷ് പ്രൈസുകള്‍ക്കായി മൂന്ന് മത്സരാര്‍ഥികള്‍ മാറ്റുരച്ച ബിഗ് സ്പിന്‍ പരിപാടിയോടെ ആവേശം തുടര്‍ന്നു. ഷാര്‍ജയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ സ്വദേശി ഇനാം ഉല്‍ ഹുസ്നൈന്‍ 50,000 ദിര്‍ഹം നേടി. ദുബായില്‍ താമസിക്കുന്ന ഈജിപ്ഷ്യന്‍ സ്വദേശി ഗാസര്‍ എലഗാമി 1,00,000 ദിര്‍ഹവും, ദുബായില്‍ തന്നെയുള്ള ഇന്ത്യക്കാരന്‍ പ്രീതം കുമാര്‍ സുഗ്രീവ് സിംഗ് പട്ടേല്‍ 1,00,000 ദിര്‍ഹവും സ്വന്തമാക്കി.

    അടുത്ത ബിഗ് സ്പിന്‍ റൗണ്ടില്‍ പങ്കെടുക്കുന്നവരില്‍ അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ അബ്ദുല്‍ സലാം (ടിക്കറ്റ് നമ്പര്‍: 286526), അബുദാബിയില്‍ താമസിക്കുന്ന യു.കെ സ്വദേശി കീര്‍നാന്‍ ഓ ഫ്‌ലാഹെര്‍ട്ടി (ടിക്കറ്റ് നമ്പര്‍: 003722), അബുദാബിയില്‍ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് സമീര്‍ ആലം (ടിക്കറ്റ് നമ്പര്‍: 106885) എന്നിവര്‍ ഉള്‍പ്പെടുന്നു.

    പുതിയ വിജയികളെ പ്രഖ്യാപിച്ചതോടെ, 25 ദശലക്ഷം ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസായി നല്‍കുന്ന അടുത്ത വലിയ നറുക്കെടുപ്പിനായുള്ള ഒരുക്കങ്ങള്‍ ബിഗ് ടിക്കറ്റ് ആരംഭിച്ചു കഴിഞ്ഞു. ഡിസംബര്‍ 3 നാണ് അടുത്ത ലൈവ് നറുക്കെടുപ്പ് നടക്കുക. അന്ന് ഗ്രാന്‍ഡ് പ്രൈസ് വിജയിയെ പ്രഖ്യാപിക്കും. കൂടാതെ, അഞ്ച് പേര്‍ക്ക് ആശ്വാസ സമ്മാനമായി 1,00,000 ദിര്‍ഹം വീതം ലഭിക്കും. ഇതിനുപുറമെ, പ്രതിവാര ഇ-നറുക്കെടുപ്പുകളിലൂടെ ഓരോ ആഴ്ചയും നാല് വിജയികള്‍ക്ക് 25,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കും.

    നവംബര്‍ മാസത്തില്‍ കുറഞ്ഞത് ഒരു ബിഗ് ടിക്കറ്റ് എങ്കിലും വാങ്ങുന്നവര്‍ക്ക്, ഡിസംബര്‍ 3 ലെ ലൈവ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന മൂന്ന് മത്സരാര്‍ഥികളില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെടാന്‍ അവസരമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജനുവരി 3 ന് നടക്കുന്ന ബിഗ് സ്പിന്‍ മത്സരത്തില്‍ പങ്കെടുക്കും. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും 10 ലക്ഷം ദിര്‍ഹം വരെ നേടാനുള്ള അവസരമുണ്ട്. കാറുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി രണ്ട് ഡ്രീം കാര്‍ നറുക്കെടുപ്പുകളും വരാനിരിക്കുന്നു. ഡിസംബര്‍ 3 ന് ഒരു നിസ്സാന്‍ പട്രോളും, തുടര്‍ന്ന് ജനുവരി 3 ന് ഒരു ബി.എം.ഡബ്ല്യു എം440ഐയും സമ്മാനമായി നല്‍കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Big Ticket
    Latest News
    ഒമ്പത് മാസത്തിനിടെ അറാംകോയുടെ ലാഭം 36 ശതമാനം വർധിച്ച് 379 ബില്യൺ റിയാലായി
    04/11/2026
    സൗദി അറേബ്യയുടെ പ്രതിദിന എണ്ണ കയറ്റുമതി 70 ലക്ഷം ബാരലായി ഉയര്‍ന്നു
    04/11/2026
    സൗദിയിൽ വിദേശ നിക്ഷേപ ഒഴുക്കിൽ 33.5 ശതമാനം വളർച്ച
    04/11/2026
    ഹൂത്തി സൈനിക നീക്കങ്ങൾക്ക് പിന്നിൽ ഇറാൻ, ഹിസ്ബുല്ല വിദഗ്ധർ: യെമൻ ആഭ്യന്തര മന്ത്രി
    04/11/2026
    ദുബായില്‍ താമസിക്കുന്ന ഇന്ത്യക്കാരിക്ക് 57 കോടി രൂപ ലോട്ടറി സമ്മാനം
    04/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.