ജിദ്ദ- ഒക്ടോബറില്‍ സൗദി അറേബ്യയുടെ പ്രതിദിന ക്രൂഡ് ഓയില്‍ കയറ്റുമതി 70 ലക്ഷം ബാരലായി ഉയര്‍ന്നു. ഒക്ടോബറില്‍ സൗദി എണ്ണ കയറ്റുമതി ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധത്തിനു മുമ്പുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സെപ്റ്റംബറില്‍ 62.2 ലക്ഷം ബാരലും ഗള്‍ഫ് സംഘര്‍ഷം ബാധിക്കാത്ത ഏറ്റവും ഒടുവിലത്തെ മാസമായ ജനുവരിയില്‍ 68.9 ലക്ഷം ബാരലും ആയിരുന്നു ഇത്.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള സൗദി അസംസ്കൃത എണ്ണ പ്രവാഹത്തില്‍ പ്രതിമാസ അടിസ്ഥാനത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടായില്ല. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള സൗദി ക്രൂഡ് ഓയില്‍ പ്രവാഹം ഒക്ടോബറില്‍ 39.3 ലക്ഷം ബാരലായിരുന്നു. സെപ്റ്റംബറില്‍ ഇത് 39.6 ലക്ഷം ബാരലായിരുന്നു.
ചെങ്കടല്‍ തീരത്തെ യാമ്പുവില്‍ നിന്നുള്ള പ്രതിദിന കയറ്റുമതി കയറ്റുമതി ഒക്ടോബറില്‍ 30.7 ലക്ഷം ബാരലായി ഉയര്‍ന്നു. സെപ്റ്റംബറില്‍ ഇത് 22.6 ലക്ഷം ബാരലായിരുന്നു. കൂടാതെ, യാമ്പുവില്‍ നിന്ന് രാജ്യത്തിന്റെ ചെങ്കടല്‍ തീരത്തുള്ള വൈദ്യുതി, സമുദ്രജല ശുദ്ധീകരണ പ്ലാന്റുകളിലേക്ക് ഏകദേശം 2,10,000 ബാരല്‍ എണ്ണ പ്രതിദിനം എത്തിച്ചു.



