ദമ്മാം- കെ.എം.സി.സി. അദാമ യൂണിറ്റ് സമ്മേളനം അൽമുന സ്കൂൾ ഹാളിൽ സംഘടിപ്പിച്ചു.
മാസ്റ്റർ മുഹമ്മദ് അജ്സൽ ഖിറാഅത്ത് നടത്തി. മാസ്റ്റർ മുഹമ്മദ് അജ്ലാൻ ആശയവം പരിഭാഷയും അവതരിപ്പിച്ചു.
കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സൈനു കുമളി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അറഫാത്ത് ഷംനാദ് അധ്യക്ഷത വഹിച്ചു.
സാമൂഹ്യ സുരക്ഷാ പദ്ധതിയുടെയും കെയർ സുരക്ഷാ പദ്ധതിയുടെയും പ്രാധാന്യവും പ്രവാസികൾക്ക് അവയുടെ പ്രയോജനം എങ്ങനെ പ്രായോഗികമായി ലഭ്യമാക്കാമെന്നതും സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബും വൈസ് ചെയർമാൻ ജൗഹർ കുനിയിലും വിശദീകരിച്ചു.
കെ.എം.സി.സി. ഈസ്റ്റേൺ പ്രോബിൻസ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് അബ്ദുൽ ഖാദർ മാസ്റ്റർ, മുഹമ്മദ് ഷാഫി മാസ്റ്റർ സംസാരിച്ചു.
യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ശിഹാബ് കപൂർ, ബൈജു കുട്ടനാട്, സാദിഖ് പൂക്കാര, ജമാൽ ആലംമ്പാടി, ആഷിക് ചേലേമ്പ്ര, ഷുക്കൂർ, സൽമാൻ പാണക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.
നജുമുദ്ദീൻ വി. സ്വാഗതവും മുജീബ് സാഹിബ് കോഡൂർ നന്ദിയും രേഖപ്പെടുത്തി.



