ദമാം- സൗദി തീരത്തിന് സമീപം അറേബ്യന്‍ ഉള്‍ക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ടാങ്കര്‍ കപ്പലിനു നേരെ ആക്രമണമുണ്ടായതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു. കപ്പലിന്റെ ഇടതുവശത്ത് അജ്ഞാതമായ രണ്ട് പ്രൊജക്ടൈലുകള്‍ ഇടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി പ്രാദേശിക സമയം പുലർച്ചെ 2.5ഓടെയാണ് സൗദി അറേബ്യന്‍ തീരദേശ നഗരമായ റാസ് അല്ഖഫ്ജിയുടെ കിഴക്ക് ഏകദേശം 72 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ആക്രമണം നടന്നതെന്ന് യു.കെ.എം.ടി.ഒ വ്യക്തമാക്കി. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും, നിലവില്‍ പരിസ്ഥിതിക്ക് യാതൊരു ദോഷവും സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



