കുവൈത്ത് സിറ്റി- ഗര്‍ഭഛിദ്ര ഗുളികകള്‍ കൈവശം വെക്കുകയും വില്‍ക്കുകയും ചെയ്ത പ്രവാസി യുവതിയെ ജലീബ് അല്‍ശുയൂഖ് ഇന്‍വെസ്റ്റിഗേഷന്‍സ് യൂണിറ്റിലെ അന്വേഷണോദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കൃത്യമായി ആസൂത്രണം ചെയ്ത സുരക്ഷാ ഓപ്പറേഷനിലൂടെയാണ് ഘാനക്കാരിയായ പ്രതിയെ അധികൃതര്‍ വലയിലാക്കിയത്. അനധികൃത ഗര്‍ഭധാരണവും ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട ഏതാനും കേസുകളിലും 26 കാരിയുടെ പേര് നേരത്തെ പരാമര്‍ശിക്കപ്പെട്ടിരുന്നു.
യുവതിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന്, പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ നീക്കങ്ങളിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒരു സ്ട്രിപ്പ് ഗര്‍ഭഛിദ്ര ഗുളികകള്‍ വില്ക്കാന് ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ അന്വേഷണോദ്യോഗസ്ഥര്‍ കൈയോടെ പിടികൂടിയത്. താമസസ്ഥലത്ത് കൂടുതല്‍ ഗര്‍ഭഛിദ്ര മരുന്നുകളുള്ളതായി ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് അനുമതി നേടിയ ശേഷം പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ റെയ്ഡില്‍ 357 സ്ട്രിപ്പ് ഗര്‍ഭഛിദ്ര ഗുളികകളും മറ്റ് ഗുളികകളും കണ്ടെത്തി. തുടര്‍ നടപടികള്‍ക്കായി തൊണ്ടി സഹിതം പ്രതിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



