ദമാം – കിഴക്കന്‍ പ്രവിശ്യയില്‍ തര്‍ക്കത്തെ തുടര്‍ന്ന് നാലംഗ സംഘം കത്തി ഉപയോഗിച്ച് രണ്ടു പേരെ ആക്രമിച്ചു. ആക്രമണത്തിനിരയായവരിൽ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടാമന് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടാമന്റെ പരുക്ക് സാരമുള്ളതല്ല. നാലു പ്രതികളെയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് നാലു പേരെയും പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



