ദുബായ്- യു എ ഇയുടെ 55ാമത് ദേശിയ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളുടെ സമാപന സമ്മേളനം ഡിസംബർ 6ന് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. കല സാഹിത്യമത്സരങ്ങൾ, വിദ്യാഭ്യാസ സാഹിത്യ, മാധ്യമ വനിതാ സെമിനാറുകൾ, വനിതാ വിംഗ്, സ്റ്റുഡന്റസ് വിംഗ് സമ്മേളനങ്ങൾ, രക്തദാന ക്യാംപുകൾ, രക്തസാക്ഷി ദിന പരിപാടികൾ. തുടങ്ങിയ പരിപാടികൾ വിവിധ ദിവസങ്ങളിലായി നടക്കും.
ഡോ . അൻവർ അമീൻ (ചെയർമാൻ), യഹ്യ തളങ്കര (ജനറൽ കൺവീനർ), പി. കെ ഇസ്മായിൽ (ട്രഷറർ) ഇബ്രാഹിം മുറിച്ചാണ്ടി (ചീഫ് കോഓർഡിനേറ്റർ), പി,വി നാസർ, അഡ്വ . ഇബ്രാഹിം ഖലീൽ (കോർഡിനേറ്റർമാർ) എന്നിവരടങ്ങിയ വിപുലമായ സംഘാടക സമിതിക്കു രൂപം നൽകി.
വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻ ജനറൽ കൺവീനർമാർ- ഇസ്മായിൽ ഏറാമല, അഫ്സൽ മെട്ടമ്മൽ (പ്രോഗ്രാം), എ സി ഇസ്മായിൽ, ഹംസ തൊട്ടിയിൽ (ഫിനാൻസ്), അബ്ദുല്ല ആറങ്ങാടി, അബ്ദുൽ കാദർ അരിപ്പാമ്പ്ര (ഇവെന്റ്സ്), മൊയ്ദു ചപ്പാരപ്പടവ്, കെ.പി എ സലാം (ഐ ടി മീഡിയ ), മുഹമ്മദ് പട്ടാമ്പി, സമദ് ചാമക്കാല (പ്രചാരണം), ഹംസ തൊട്ടിയിൽ, അഹ്മദ് ബിച്ചി (റിസെപ്ഷൻ), ഷഫീഖ് സലാഹുദീൻ, ഹസൻ ചാലിൽ (ഗതാഗതം), നസീർ മുല്ലക്കൽ, മൊയ്ദീൻ കോയ ഹാജി (ഭക്ഷണം), റഈസ് തലശ്ശേരി, ഷഫീഖ് സലാഹുദീൻ (രക്തസാക്ഷി ദിന പ്രോഗ്രാം), ആർ ഷുക്കൂർ, സിദ്ധിഖ് ചൗക്കി, അഷ്റഫ് തോട്ടോളി (ക്യാപ്റ്റൻ) ( ഹാപ്പിനെസ്സ് ടീം),
സംഘാടക സമിതി രൂപീകരണ യോഗത്തിൽ യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. ഇസ്മായിൽ ഏറാമല പരിപാടികൾ വിശദീകരിക്കുകയും ചെയ്തു. ചർച്ചയിൽ പങ്കെടുത്തു ഒ. കെ ഇബ്രാഹിം, കെപി എ സലാം, അഡ്വ. ഇബ്രാഹിം ഖലീൽ റഈസ് തലശ്ശേരി, ഹംസ തോട്ടിയിൽ, ഷഫീഖ് സലാഹുദ്ധീൻ, കെ.പി മുഹമ്മദ്, സലാം കന്യപ്പാടി, രഹ്ദാദ് മൂഴിക്കര, സിദ്ധിഖ് കാലൊടി, മൊയ്ദു മക്കിയാട്, ഗഫൂർ പട്ടിക്കര, ജംഷാദ് മണ്ണാർക്കാട്, നിസാം ഇടുക്കി, മുജീബ് ആലപ്പുഴ, മുഹമ്മദ് ശരീഫ് കോട്ടയം, മുനീർ തിരുവനന്തപുരം, അഡ്വ. സാജിദ് അബൂബക്കർ, ഹസൻ ചാലിൽ, അഷ്റഫ് കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.വി നാസർ സ്വാഗതവും ആർ ഷുക്കൂർ നന്ദിയും പറഞ്ഞു



