Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 1
    Breaking:
    • ദുബായ് കെ എം സി സി ദേശിയ ദിനാഘോഷ സമാപനം ഡിസംബർ 6ന്; വിപുലമായ സംഘാടക സമിതിയായി
    • ‘മൺതുരുത്തിലെ പെൺമനങ്ങൾ’ പ്രകാശനം ചെയ്തു
    • കെട്ടിടത്തിന്റെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ ബംഗ്ലാദേശുകാരന്‍ അറസ്റ്റില്‍
    • സ്ത്രീപക്ഷ രചനകളുടെ രാഷ്ട്രീയം ചർച്ച ചെയ്ത് ‘ചില്ല’ ഒക്ടോബർ വായന
    • ഇറാൻ ആക്രമണം: മധ്യേഷ്യയിലെ യു.എസ് വ്യോമതാവളങ്ങൾക്ക് ബില്യൺ കണക്കിന് ഡോളറിന്റെ നാശനഷ്ടം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ‘മൺതുരുത്തിലെ പെൺമനങ്ങൾ’ പ്രകാശനം ചെയ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/11/2026 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സൗദിയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ അനുഭവങ്ങൾ കോർത്തിണക്കി സ്മിത അനിൽ രചിച്ച ‘മൺതുരുത്തിലെ പെൺമനങ്ങൾ’ എന്ന പുസ്തകം റിയാദിൽ പ്രകാശനം ചെയ്തു. ദിശ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

    റിയാദ് ലൂഹ ഓഡിറ്റോറിയത്തിൽ ചില്ല സർഗവേദി സംഘടിപ്പിച്ച ചടങ്ങിൽ ചില്ല സഹ കോ-ഓർഡിനേറ്റർ നാസർ കാരക്കുന്ന് അധ്യക്ഷനായി. വിദ്യ ഭാസ്‌കറിൽ നിന്നും കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറിയും ദേശാഭിമാനി ഗൾഫ് റിയാദ് ലേഖകനുമായ ഷമീർ കുന്നുമ്മൽ പുസ്തകം ഏറ്റുവാങ്ങി. ചില്ല രക്ഷാധികാരി സീബ കൂവോട് പുസ്തകം പരിചയപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കവയിത്രിയും എഴുത്തുകാരിയുമായ സ്മിത അനിൽ 2024ലെ ഡോ. ബി.ആർ. അംബേദ്കർ ദേശീയ ഫെലോഷിപ്പ് ജേതാവാണ്. ദവാദ്മി ജനറൽ ആശുപത്രിയിൽ കഴിഞ്ഞ ഇരുപത് വർഷത്തോളമായി സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്നു.

    ഒരു നഴ്‌സിന്റെ ജീവിതാനുഭവങ്ങൾ, പ്രവാസത്തിന്റെ നൊമ്പരങ്ങൾ, നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വം, പ്രവാസത്തിൽ മക്കളിൽനിന്ന് അകന്നുനിൽക്കേണ്ടിവരുന്ന അമ്മമാരുടെ വേദനകൾ, മൺതുരുത്തുകളിലെ പെൺമനസ്സുകളുടെ കരുത്തും കണ്ണീരും തുടങ്ങിയ പ്രവാസി വിഷയങ്ങൾ ആസ്പദമാക്കിയ 25 ഭാഗങ്ങളാണ് പുസ്തകത്തിലുള്ളത്. എഴുത്തുകാരൻ ഫിറോസ് കോന്നിയാണ് അവതാരിക എഴുതിയിട്ടുള്ളത്.

    കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, സെക്രട്ടറി സുനിൽകുമാർ, കേളി ദവാദ്മി ഏരിയ സെക്രട്ടറി ഉമ്മർ കുരിയോട്, ചില്ല കോ-ഓർഡിനേറ്റർ സുരേഷ് ലാൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Book launch
    Latest News
    ദുബായ് കെ എം സി സി ദേശിയ ദിനാഘോഷ സമാപനം ഡിസംബർ 6ന്; വിപുലമായ സംഘാടക സമിതിയായി
    01/11/2026
    ‘മൺതുരുത്തിലെ പെൺമനങ്ങൾ’ പ്രകാശനം ചെയ്തു
    01/11/2026
    കെട്ടിടത്തിന്റെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ ബംഗ്ലാദേശുകാരന്‍ അറസ്റ്റില്‍
    01/11/2026
    സ്ത്രീപക്ഷ രചനകളുടെ രാഷ്ട്രീയം ചർച്ച ചെയ്ത് ‘ചില്ല’ ഒക്ടോബർ വായന
    01/11/2026
    ഇറാൻ ആക്രമണം: മധ്യേഷ്യയിലെ യു.എസ് വ്യോമതാവളങ്ങൾക്ക് ബില്യൺ കണക്കിന് ഡോളറിന്റെ നാശനഷ്ടം
    01/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.