Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 1
    Breaking:
    • കിഴക്കന്‍ പ്രവിശ്യയില്‍ സംഘര്‍ഷം: ഒരാള്‍ കൊല്ലപ്പെട്ടു, നാലു പേര്‍ അറസ്റ്റില്‍
    • പ്രവാസികൾക്കായി മൂന്ന് കോടി രൂപ വരെ സർക്കാർ ധനസഹായം
    • ദുബായ് കെ എം സി സി ദേശിയ ദിനാഘോഷ സമാപനം ഡിസംബർ 6ന്; വിപുലമായ സംഘാടക സമിതിയായി
    • ‘മൺതുരുത്തിലെ പെൺമനങ്ങൾ’ പ്രകാശനം ചെയ്തു
    • കെട്ടിടത്തിന്റെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ ബംഗ്ലാദേശുകാരന്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    പ്രവാസികൾക്കായി മൂന്ന് കോടി രൂപ വരെ സർക്കാർ ധനസഹായം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/11/2026 Gulf Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Norka Roots Kerala
    Share
    WhatsApp Facebook Twitter Telegram LinkedIn

    നോർക്ക പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പദ്ധതി 2026

    തിരുവനന്തപുരം- പ്രവാസി സംരംഭകർക്ക് കേരളത്തിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി മൂന്ന് കോടി രൂപ വരെ സർക്കാർ ധനസഹായം  ലഭ്യമാക്കുന്ന നോർക്ക പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്‌കീം 2026 പ്രഖ്യാപിച്ചു. പ്രവാസികൾക്കും പ്രവാസി കൂട്ടായ്മകൾക്കും കേരളത്തിൽ സ്വന്തമായി വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിനാണ് പദ്ധതി.

    സ്വന്തമായി ഭൂമിയുള്ളവരോ അല്ലെങ്കിൽ 30 വർഷത്തെ പാട്ടക്കരാറുള്ള മടങ്ങിയെത്തിയ പ്രവാസികൾ, അവരുടെ കുടുംബാംഗങ്ങൾ (ഭാര്യ/ഭർത്താവ്, മകൻ, മകൾ), പ്രവാസികൾ പ്രധാന ഓഹരി ഉടമകളായുള്ള കമ്പനികൾ, സഹകരണ സംഘങ്ങൾ, ചാരിറ്റബിൾ സൊസൈറ്റികൾ, രജിസ്റ്റർ ചെയ്ത പാർട്ണർഷിപ്പ് ഫേമുകൾ, MSME കൺസോർഷ്യങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. പാർക്കുകളിൽ റോഡ്, വൈദ്യുതി, ജലവിതരണം, ഡ്രൈനേജ്, ETP ((Effluent Treatment Plant)/CETP (Common Effluent Treatment Plant), പൊതു സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിന് മൂന്നു കോടി രൂപ വരെ വ്യവസായ വകുപ്പ് റീഇംബേഴ്‌സ്‌മെന്റ് രൂപത്തിൽ ധനസഹായത്തിനും അർഹതയുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മൂന്ന് ഏക്കർ മുതൽ ഏഴ് ഏക്കർ വരെ ഭൂമിയുള്ളവരെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി വിഭാഗത്തിലും (കുറഞ്ഞത് 10,000 ചതുരശ്ര അടി വിസ്തീർണ്ണവും, ഓരോന്നും കുറഞ്ഞത് 1,000 ചതുരശ്ര അടി വീതമുള്ള കുറഞ്ഞത് അഞ്ച് യൂണിറ്റുകളും അടങ്ങിയ ബഹുനില കെട്ടിട സമുച്ചയം). ഏഴ് ഏക്കർ മുതൽ 15 ഏക്കർ വരെ ഭൂമിയുള്ളവരെ വ്യവസായ പാർക്ക്  ഗണത്തിലുമാണ് പരിഗണിക്കുക. പദ്ധതിയുടെ വിശദമായ വ്യവസ്ഥകൾക്കും അപേക്ഷ നടപടികൾക്കും ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.

    വ്യവസായ-വാണിജ്യ ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രങ്ങളുമാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല നിർവഹിക്കുന്നത്. അനുമതി ലഭിക്കുന്ന പാർക്കുകൾക്ക് ‘സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ്’ സംവിധാനവും കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ പ്രത്യേക ഇളവുകളും ലഭ്യമാകും. കേരളത്തിന്റെ വ്യവസായിക വളർച്ചയിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Finance Norka
    Latest News
    കിഴക്കന്‍ പ്രവിശ്യയില്‍ സംഘര്‍ഷം: ഒരാള്‍ കൊല്ലപ്പെട്ടു, നാലു പേര്‍ അറസ്റ്റില്‍
    01/11/2026
    പ്രവാസികൾക്കായി മൂന്ന് കോടി രൂപ വരെ സർക്കാർ ധനസഹായം
    01/11/2026
    ദുബായ് കെ എം സി സി ദേശിയ ദിനാഘോഷ സമാപനം ഡിസംബർ 6ന്; വിപുലമായ സംഘാടക സമിതിയായി
    01/11/2026
    ‘മൺതുരുത്തിലെ പെൺമനങ്ങൾ’ പ്രകാശനം ചെയ്തു
    01/11/2026
    കെട്ടിടത്തിന്റെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ ബംഗ്ലാദേശുകാരന്‍ അറസ്റ്റില്‍
    01/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.