ദുബായ്- തുടർച്ചയായ മൂന്ന് മാസത്തെ വിലവർധനവിന് ശേഷം യു എ ഇയിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞു. നവംബറിൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ പെട്രോൾ, ഡീസൽ നിരക്കുകൾ അധികൃതർ പ്രഖ്യാപിച്ചു.
നവംബർ 1 മുതൽ നിലവിൽ വരുന്ന പുതുക്കിയ നിരക്കുകൾ (ലിറ്ററിന് ദിർഹത്തിൽ)
സൂപ്പർ 98: 4.16 ദിർഹം (ഒക്ടോബറിൽ 4.40 ദിർഹമായിരുന്നു)
സ്പെഷ്യൽ 95: 4.04 ദിർഹം (ഒക്ടോബറിൽ 4.28 ദിർഹമായിരുന്നു)
ഇ-പ്ലസ് 91: 3.97 ദിർഹം (ഒക്ടോബറിൽ 4.21 ദിർഹമായിരുന്നു)
ഡീസൽ: 4.75 ദിർഹം (ഒക്ടോബറിൽ 4.80 ദിർഹമായിരുന്നു)
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



