റിയാദ്- മേഖലയിൽ നിലനിൽക്കുന്ന പ്രത്യേക സഹചര്യം കണക്കിലെടുത്ത് ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുുമുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ 2026 നവംബർ 14 വരെ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
2026 ഒക്ടോബർ 30-നോ അതിനു മുമ്പോ ടിക്കറ്റെടുത്ത് നവംബർ 14 വരെ യാത്ര നിശ്ചയിച്ചിട്ടുള്ള യാത്രക്കാർക്ക് അധിക തുക നൽകാതെ ഒരു തവണ ടിക്കറ്റ് തീയതി മാറ്റി ബുക്ക് ചെയ്യാവുന്നതാണ്. സീറ്റുകളുടെ ലഭ്യതയ്ക്ക് വിധേയമായി നവംബർ 29 വരെയുള്ള തീയതികളിലേക്ക് ഇത്തരത്തിൽ സൗജന്യമായി റീബുക്ക് ചെയ്യാം. യാത്രാ പദ്ധതി ഉപേക്ഷിക്കുന്നവർക്ക് ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും റീഫണ്ടായി ലഭിക്കും.
Due to the prevailing situation in the region, Air India and Air India Express flights to and from Jeddah, Riyadh and Dammam will remain suspended until 14 November 2026 (inclusive). Guests holding confirmed bookings issued on or before 30 October 2026 for travel up to 14 November 2026 may avail a one-time complimentary rebooking, subject to availability, for travel up to 29 November 2026, or opt for a full refund upon cancellation of their booking. Air India guests may rebook to or from any operational Air India station in Saudi Arabia, while Air India Express guests may rebook to or from any operational Air India Express station in Saudi Arabia or Bahrain. Our teams remain available to assist guests with rebooking and refund requests through our contact centres (Air India: +91 11 69329333 / +91 11 69329999; Air India Express: +91 124 6935600) and city booking offices.
— Air India Express (@AirIndiaX) October 30, 2026
എയർ ഇന്ത്യ യാത്രക്കാർക്ക് സൗദി അറേബ്യയിൽ സർവീസ് നടത്തുന്ന മറ്റ് എയർ ഇന്ത്യ സ്റ്റേഷനുകളിലേക്കോ അവിടെ നിന്നോ ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യാം. എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് സൗദി അറേബ്യയിലെയോ ബഹ്റൈനിലെയോ മറ്റ് സർവീസ് സ്റ്റേഷനുകളിലേക്കോ സർവീസുകൾ ക്രമീകരിക്കാവുന്നതാണ്.
ടിക്കറ്റ് തീയതി മാറ്റുന്നതിനും റീഫണ്ട് നടപടികൾക്കുമായി എയർലൈനുകളുടെ കോൺടാക്റ്റ് സെന്ററുകളുമായോ സിറ്റി ബുക്കിംഗ് ഓഫീസുകളുമായോ ബന്ധപ്പെടാവുന്നതാണ്.
ഹെൽപ്പ് ലൈൻ നമ്പറുകൾ:
എയർ ഇന്ത്യ: +91 11 69329333 / +91 11 69329999
എയർ ഇന്ത്യ എക്സ്പ്രസ്: +91 124 6935600



