ദുബായ്- അക്കാഫ് ഇവന്റസും മാതൃഭൂമി ബുക്സും സംയുക്തമായി സംഘടിപ്പിച്ച പ്രൊഫ. വർഗീസ് ഉമ്മൻ സ്മാരക കഥാമത്സരത്തിലെ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അദ്ധ്യക്ഷത വഹിച്ചു. ആലുവ എം.എൽ.എ അൻവർ സാദത്ത് പുരസ്കാര വിതരണം നടത്തി ചടങ് ഉദ്ഘാടനം ചെയ്തു .
പ്രമുഖ എഴുത്തുകാരായ പി. എഫ്. മാത്യൂസ്, പി. വി. ഷാജികുമാർ എന്നിവരും മാതൃഭൂമിയെ പ്രതിനിധീകരിച്ച് എസ്. പ്രകാശ്, ഐശ്വര്യ ദാസ്, കെ. പി. സുധീര എന്നിവരും ചടങ്ങിന്റെ ഭാഗമായി.
അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി. എസ്. ബിജുകുമാർ, അക്കാഫ് സാഹിത്യ വിഭാഗം സെക്രട്ടറി അജിത് കണ്ടല്ലൂർ, എക്സിക്യൂട്ടീവ് അംഗങ്ങളായ മഞ്ജു ശ്രീകുമാർ, മൻസൂർ എടക്കാവിൽ, അക്കാഫ് ലൈബ്രേറിയൻ ശ്രീകുമാർ മേനോൻ, യൂത്ത് ക്ലബ് കോർഡിനേറ്റർ ശിവാംഗി ശ്രീകുമാർ മേനോൻ, അനൂപ് കുമ്പനാട്, അക്ബർ അലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കഥാമത്സരത്തിൽനിന്ന് തിരഞ്ഞെടുത്ത 15 കഥകൾ സമാഹരിച്ച് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്ന കഥാമാപിനി എന്ന പേരിട്ട പുസ്തകത്തിന്റെ പ്രകാശനവും നടന്നു. മത്സരത്തിൽ വിജയികളായി തിരഞ്ഞെടുക്കപ്പെട്ടവരെയും പങ്കെടുത്ത എല്ലാ എഴുത്തുകാരെയും അക്കാഫ് അഭിനന്ദിച്ചു.



