മാഡ്രിഡ്- മാഡ്രിഡിന് തെക്ക് രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധി പേർ മരിച്ചു. മുപ്പത് പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. സ്പാനിഷ് സർക്കാർ സൈന്യത്തിന്റെ പ്രത്യേക അടിയന്തര രക്ഷാസേനയെ അപകടസ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ട്. അഞ്ഞൂറോളം പേരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. മാഡ്രിഡിന് തെക്ക് ഏകദേശം 132 കിലോമീറ്റർ അകലെ ടൊലേഡോ നഗരത്തിന് സമീപമാണ് അപകടം.
🚨 TRAGIC: DEADLY TRAIN COLLISION IN SPAIN At least 50 people are reported dead and 179 injured after an Iryo train and a Renfe high-speed train collided near Toledo, Spain. The death toll is feared to rise as rescue operations continue. The Madrid–Andalusia high-speed rail corridor has been suspended as authorities investigate the cause of the disaster. Disturbingly, a similar crash involving the same two operators reportedly occurred on the same high-speed line just nine months ago, claiming 46 lives.
— Megh Updates 🚨™ (@MeghUpdates) October 28, 2026
സ്പെയിനിലെ അതിവേഗ റെയിൽ ശൃംഖലയിൽ ഈ വർഷം ഉണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. ജനുവരിയിൽ നടന്ന മറ്റൊരു അപകടത്തിൽ 40ലധികം ആളുകൾ മരിച്ചിരുന്നു.
രണ്ട് അപകടങ്ങളും മാഡ്രിഡിൽ നിന്ന് തെക്കോട്ട് പോകുന്ന പാതയിലാണ് സംഭവിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ട്രെയിൻ ഓപ്പറേറ്ററായ ‘റെൻഫെ’, ഇറ്റാലിയൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയായ ‘ഇറിയോ’ എന്നിവയുടെ ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്..



