Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 27
    Breaking:
    • ഇറാൻ പ്രസിഡന്റും ഖത്തർ അമീറും മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തി
    • ചില്ലുകഷ്ണങ്ങൾ അടങ്ങിയിരിക്കാൻ സാധ്യത: ‘ആർല പ്രോട്ടീൻ പുഡ്ഡിംഗ്’ വിപണിയിൽ നിന്ന് തിരികെ വിളിച്ച് സൗദി
    • ഗ്ലോബൽ വില്ലേജിൽ ദീപാവലി ആഘോഷ പരിപാടികൾ സംഘടിപ്പിക്കും
    • വേശ്യാവൃത്തി: അസീറില്‍ പ്രവാസി യുവതികള്‍ അറസ്റ്റില്‍
    • എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റ്: റിയാദിലെ മത്സരം മാറ്റിയത് ദുബായ് ക്ലബ്ബിന് വിമാനം കിട്ടാത്തതിനാൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ചില്ലുകഷ്ണങ്ങൾ അടങ്ങിയിരിക്കാൻ സാധ്യത: ‘ആർല പ്രോട്ടീൻ പുഡ്ഡിംഗ്’ വിപണിയിൽ നിന്ന് തിരികെ വിളിച്ച് സൗദി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/10/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- പ്രമുഖ ഡെന്മാർക്ക് കമ്പനിയായ ‘ആർല’യുടെ (Arla) പ്രോട്ടീൻ പുഡ്ഡിംഗ് (Arla Protein Pudding) ഉൽപ്പന്നങ്ങളിൽ ചെറിയ ചില്ലുകഷ്ണങ്ങൾ അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന്, ഇവ വിപണിയിൽ നിന്ന് മുൻകരുതലായി തിരികെ വിളിക്കുന്നതായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഔദ്യോഗികമായി അറിയിച്ചു. ഉൽപ്പന്നം വാങ്ങി കൈവശം വെച്ചിട്ടുള്ളവർ ഇതിന്റെ ഉപയോഗം ഉടനടി നിർത്തലാക്കണമെന്നും കളയണമെന്നും അധികൃതർ കർശന നിർദേശം നൽകി.

    ആർല പ്രോട്ടീൻ പുഡ്ഡിംഗ് (6 x 200 ഗ്രാം) ചോക്ലേറ്റ് (Chocolate), ഹേസൽനട്ട് ലാറ്റെ (Hazelnut Latte) സാൾട്ടഡ് കാരാമൽ (Salted Caramel) ക്രീം ബ്രൂലേ (Crème Brûlée) എന്നിവയാണ് പിൻവലിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലോകമെമ്പാടുമുള്ള തങ്ങളുടെ ചില ഉൽപ്പന്നങ്ങളിൽ ചില്ലുകഷ്ണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കമ്പനി സ്വമേധയാ നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഉപഭോക്താക്കൾക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതിന് മുൻപ് തന്നെ, കമ്പനിയുമായി ആലോചിച്ച് മുൻകരുതൽ നടപടിയുടെ ഭാഗമായി ഇവ വിപണിയിൽ നിന്ന് പിൻവലിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

    ഉൽപ്പന്നങ്ങൾ ഉടൻ തന്നെ വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും, ഇത് കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് എസ്‌എഫ്‌ഡി‌എ ഉറപ്പുവരുത്തുമെന്നും അറിയിച്ചു.

    ഈ ഉൽപ്പന്നങ്ങൾ അബദ്ധത്തിൽ കഴിക്കുകയാണെങ്കിൽ തൊണ്ടവേദന, വയറുവേദന, മനംമറച്ചിൽ (ഓക്കാനം), ഛർദ്ദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    arla saudi food and drug authority
    Latest News
    ഇറാൻ പ്രസിഡന്റും ഖത്തർ അമീറും മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തി
    27/10/2026
    ചില്ലുകഷ്ണങ്ങൾ അടങ്ങിയിരിക്കാൻ സാധ്യത: ‘ആർല പ്രോട്ടീൻ പുഡ്ഡിംഗ്’ വിപണിയിൽ നിന്ന് തിരികെ വിളിച്ച് സൗദി
    27/10/2026
    ഗ്ലോബൽ വില്ലേജിൽ ദീപാവലി ആഘോഷ പരിപാടികൾ സംഘടിപ്പിക്കും
    27/10/2026
    വേശ്യാവൃത്തി: അസീറില്‍ പ്രവാസി യുവതികള്‍ അറസ്റ്റില്‍
    27/10/2026
    എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റ്: റിയാദിലെ മത്സരം മാറ്റിയത് ദുബായ് ക്ലബ്ബിന് വിമാനം കിട്ടാത്തതിനാൽ
    27/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.