റിയാദ്- സ്വകാര്യ മേഖലയിലെ സൗദി പൗരന്മാരുടെ കുറഞ്ഞ ശമ്പളം 6 മാസത്തിനകം 6,000 റിയാലായി ഉയർത്താൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടു. വൈദ്യുതി, ജല നിരക്കുകളിലെ മാറ്റങ്ങൾ മൂലമുണ്ടാകുന്ന പ്രയാസങ്ങൾ ലഘൂകരിക്കാൻ നടപടികൾ സ്വീകരിക്കാനും സൽമാൻ രാജാവ് നിർദേശിച്ചു.
കിരീടാവകാശിയുടെ നിർദേശത്തെത്തുടർന്ന് പൗരന്മാരെ പിന്തുണയ്ക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



