ദുബൈ- മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ പരിപാടിയുടെ ഭാഗമായി ദുബൈ കെ എം സി സി കോഴിക്കോട് ജില്ലാ മീഡിയ വിഭാഗം ചർച്ച സംഘടിപ്പിക്കുന്നു. ജെൻസി: ചിന്ത,സർഗാത്മകത എന്ന വിഷയത്തിൽ നവംബർ 6ന് വൈകീട്ട് 7.30ന് ദുബൈ കെഎംസിസി ഓഡിറ്റോറിയത്തിലാണ് പരിപാടി.
ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ ചെയർമാൻ വി.കെ.കെ റിയാസ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇസ്മായിൽ ഏറാമല ഉദ്ഘാടനം ചെയ്തു. അസീസ് കുന്നത്ത്, എൻ.സി ജലീഷ്, ലത്തീഫ് നാറാത്ത്, സി.ഫാത്തിഹ്, സിയാദ് കാരന്തൂർ, മുഹമ്മദ് റാസിം സംസാരിച്ചു.
കൺവീനർ ജസീൽ കായണ്ണ സ്വാഗതവും ഇർഷാദ് വാകയാട് നന്ദിയും പറഞ്ഞു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് സി.എച്ച് രാഷ്ട്രസേവാ പുരസ്കാരം നവംബർ 14ന് ദുബൈയിൽ സമ്മാനിക്കുന്ന പരിപാടിയുടെ ഭാഗമാണ് മീഡിയ ചർച്ച ഒരുക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



