Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 25
    Breaking:
    • വമ്പൻ പ്രഖ്യാപനവുമായി സൽമാൻ രാജാവ്, സൗദി പൗരൻമാരുടെ ശമ്പളം ആറായിരമാക്കണം
    • 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് വർണാഭ തുടക്കം
    • മഴയും മൂടൽ മഞ്ഞും വരുന്നു; യു എ ഇയിൽ മുന്നറിയിപ്പ്
    • മീലാസിന്റെ പുസ്തകങ്ങൾ ജിദ്ദാ മല്ലൂസ് പ്രകാശനം ചെയ്തു
    • ജിദ്ദ കെ.എം.സി.സി വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ ‘കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027’ ക്യാമ്പയിന് തുടക്കം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് വർണാഭ തുടക്കം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/10/2026 Kerala Latest Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    എൻ.ഐ.ടിയിലെ സിന്തറ്റിക് ട്രാക്കിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മേള ഉദ്ഘാടനം ചെയ്തു


    കോഴിക്കോട്- സംസ്ഥാന സ്കൂൾ കായികരംഗത്തെ പുതിയ ചരിത്രത്തിലേക്ക് നയിച്ചുകൊണ്ട് 68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോടിന്റെ മണ്ണിൽ വർണാഭമായ തുടക്കം. ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന മൂന്നാമത് കായികമേള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) സിന്തറ്റിക് ട്രാക്കിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു

    ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും മേളയുടെ ബ്രാൻഡ് അംബാസഡറുമായ ഒളിമ്പ്യൻ ഡോ. പി.ടി. ഉഷ എം.പി ദീപശിഖ തെളിയിച്ചതോടെ കായികമാമാങ്കത്തിന് ആവേശകരമായ തുടക്കമായി. പൊതുവിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നാലായിരത്തോളം കായികതാരങ്ങൾ അണിനിരന്ന ആകർഷകമായ മാർച്ച് പാസ്റ്റോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. ജില്ലയിലെ വിവിധ സ്കൂളുകൾ, എസ്.പി.സി, എൻ.സി.സി കേഡറ്റുകൾ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ഇൻക്ലൂസീവ് സ്പോർട്സ് താരങ്ങൾ ഉൾപ്പെടെ 14 ജില്ലകളിൽ നിന്നുള്ള ടീമുകൾ അണിനിരന്ന മാർച്ച് പാസ്റ്റിൽ മന്ത്രി എൻ ഷംസുദ്ദീൻ സല്യൂട്ട് സ്വീകരിച്ചു. മൂവായിരത്തോളം വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണാഭമായ സാംസ്കാരിക പരിപാടികൾ ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി.

    ചടങ്ങിൽ മന്ത്രിമാരായ ടി സിദ്ദിഖ്, ഒ ജെ ജനീഷ്, എം കെ രാഘവൻ എംപി, കോർപറേഷൻ മേയർ ഒ സദാശിവൻ, എം.എൽ.എമാരായ എം.എ. റസാഖ് മാസ്റ്റര്‍, പാറക്കൽ അബ്ദുള്ള, കെ. ജയന്ത്, കെ പ്രവീൺകുമാർ, കെ.കെ. രമ, സി.കെ. കാസിം, ഫൈസൽ ബാബു, പി.കെ. ഫിറോസ്, വി.ടി. സൂരജ്, ഫാത്തിമ തഹ്ലിയ, വിദ്യാ ബാലകൃഷ്‌ണൻ, ടി പി അഷ്‌റഫ് അലി, കോർപറേഷൻ മേയർ ഒ സദാശിവൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, പൊതു വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സജിത്ത് ബാബു, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അരുൺ കെ വിജയൻ, അഡിഷണൽ ഡയറക്ടർ സി എ സന്തോഷ്, കൈറ്റ് സി ഒ അൻവർ സാദത്ത്, സിറ്റി പോലീസ് കമ്മിഷണർ എ പി ഷൗക്കത്തലി, വിദ്യാഭ്യാസ ഉപഡയറക്ടർ സി എസ് അമൃത, എസ്എസ്കെ ജില്ലാ പ്രൊജക്റ്റ്‌ കോർഡിനേറ്റർ നിസാർ ചേലരി, ഒളിപ്യൻ പി ആർ ശ്രീജേഷ്, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    മത്സരങ്ങൾ 10 വേദികളിൽ

    എൻ.ഐ.ടിയിലെ സിന്തറ്റിക് ട്രാക്കാണ് മേളയുടെ പ്രധാന വേദി. കൂടാതെ പി.ടി.എം.എച്ച്.എസ്.എസ് കോടിയത്തൂർ,സെന്റ് സേവിയേഴ്സ് യു.പി സ്കൂൾ പെരുവയൽ, എം.ഇ.എസ് രാജ റെസിഡൻഷ്യൽ സ്കൂൾ ചാത്തമംഗലം, ദയാപുരം റെസിഡൻഷ്യൽ സ്കൂൾ, കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ, ആർ.ഇ.സി ജി.വി.എച്ച്.എസ് സ്കൂൾ ചാത്തമംഗലം, സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ പാറോപ്പടി, പ്രസന്റേഷൻ എച്ച്.എസ്.എസ് ചേവായൂർ, ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയം എന്നിവയാണ് മറ്റ് വേദികൾ.

    എൻ.ഐ.ടി സിന്തറ്റിക് ട്രാക്കിൽ നാളെ (ഒക്ടോബർ 26) ആരംഭിക്കുന്ന ഇൻക്ലൂസീവ് അത്ലറ്റിക്സോടെയാണ് മത്സരങ്ങൾക്ക് ഔദ്യോഗിക തുടക്കമാകുന്നത്. ഒക്ടോബർ 27 മുതൽ 31 വരെ പ്രധാന അത്ലറ്റിക്സ് ഇനങ്ങൾ നടക്കും. ഇതുകൂടാതെ വുഷു, സോഫ്റ്റ്ബോൾ, ബേസ്ബോൾ, കരാട്ടെ, ബോൾ ബാഡ്മിന്റൺ, നെറ്റ്ബോൾ, ത്രോബോൾ, ഇൻക്ലൂസീവ് ക്രിക്കറ്റ്, ഇൻക്ലൂസീവ് ബോക്സ്ബോൾ, ഇൻക്ലൂസീവ് ഹാൻഡ്ബോൾ, ഇൻക്ലൂസീവ് ബാഡ്മിന്റൺ,ഇൻക്ലൂസീവ് ഫുട്ബോൾ, വടംവലി, യോഗ, ബാസ്കറ്റ്ബോൾ, ക്രോസ് കൺട്രി തുടങ്ങിയ മത്സരങ്ങൾ വിവിധ വേദികളിലായി അരങ്ങേറും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    kerala school meet VD Satheehsan
    Latest News
    വമ്പൻ പ്രഖ്യാപനവുമായി സൽമാൻ രാജാവ്, സൗദി പൗരൻമാരുടെ ശമ്പളം ആറായിരമാക്കണം
    25/10/2026
    68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് വർണാഭ തുടക്കം
    25/10/2026
    മഴയും മൂടൽ മഞ്ഞും വരുന്നു; യു എ ഇയിൽ മുന്നറിയിപ്പ്
    25/10/2026
    മീലാസിന്റെ പുസ്തകങ്ങൾ ജിദ്ദാ മല്ലൂസ് പ്രകാശനം ചെയ്തു
    25/10/2026
    ജിദ്ദ കെ.എം.സി.സി വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ ‘കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027’ ക്യാമ്പയിന് തുടക്കം
    25/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.