ജിദ്ദ- യെമനിൽ ഹൂത്തി ഭീകരർ ഇന്ന് തൊടുത്തുവിട്ട മിസൈൽ പതിച്ചത് മക്കയിൽനിന്ന് വെറും 21 കിലോമീറ്റർ മാത്രം അകലെയുള്ള വാദി അൽ മഗ്മസിൽ. മക്കയെ ലക്ഷ്യമിട്ടെത്തിയ രണ്ടു മിസൈലുകളും ഇവിടെ വെച്ച് വ്യോമസേന വിജയകരമായി തടഞ്ഞു തകർക്കുകയായിരുന്നു.
മക്കയിലും ജിദ്ദയിലും അടക്കം നാലിടങ്ങളിലാണ് ഇന്ന് മിസൈലാക്രമണം ഉണ്ടായത്. ജിദ്ദയിലെ അല്‍നുസ്ഹ ഡിസ്ട്രിക്ടിലും തായിഫിലെ വാദി ജലീലിലും റാബിഗിലെ മസ്തൂറ പ്രദേശത്തും അവശിഷ്ടങ്ങള്‍ പതിച്ചു. ഇത്തരം സംഭവങ്ങളില്‍ സ്വീകരിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് നടപടിക്രമങ്ങള്‍ നടപ്പാക്കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
PICTURES: The shot down ballistic missiles of the terrorist Houthis Militia in Makkah Al Mukarramah and Madinah Al Munawarrah regions earlier today رب اجعل هذا البلد آمنا https://t.co/grC1ro7Fc6
— Inside the Haramain (@insharifain) October 24, 2026



